പിടിയിലായ ചന്ദ്രു, ഉണ്ണിമായ

തലപ്പുഴ വെടിവെപ്പ്: നാല് മാവോവാദികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: കഴിഞ്ഞ വർഷം വയനാട്ടിലെ തലപ്പുഴയിൽ സ്​പെഷൽ ഒാപറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോകൾക്കെതിരെ വെടിവെപ്പ് നടത്തിയ കേസിൽ നാല് സി.പി.ഐ (മാ​വോയിസ്റ്റ്) പ്രവർത്തകർക്കെതി​രെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു.

നിരോധിത സംഘടനയിലെ അംഗങ്ങൾക്കായി തെരച്ചിൽ നടത്തിയ കേരള പൊലീസി​ന്‍റെ എസ്.ഒ.ജി സംഘത്തിനുനേരെ കഴിഞ്ഞ വർഷം നവംബർ ഏഴിനാണ് വെടിവെപ്പുണ്ടായത്. ഒരു വീട്ടിൽ തമ്പടിച്ച മാവോവാദികളെ വളഞ്ഞപ്പോഴാണ് സംഭവം.

തുടർന്ന് നടത്തിയ റെയ്ഡിൽ ചന്ദ്രു എന്നും ചന്ദു എന്നും വിളിക്കപ്പെടുന്ന തിരുവെങ്കിടം, ഉണ്ണിമായ എന്നും ഉണ്ണി എന്നും അറിയപ്പെടുന്ന ശ്രീമതി എന്നിവർ പിടിയിലായി. മൂന്ന് പേർ രക്ഷപ്പെട്ടു.

ഈ വർഷം ഫെബ്രുവരി 10നാണ് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം, യു.എ.പി.എ എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേരളത്തിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് എൻ.ഐ.എ അറിയിച്ചു.

Tags:    
News Summary - Chargesheet filed against Thalapuzha Maoist firing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.