കൽപറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട്ടിൽ എങ്ങും പ്രതിഷേധം അലയടിച്ചു. ടൗണുകളിലും ഗ്രാമങ്ങളിലും വിവിധ സംഘടനകളുടെയും പാർട്ടികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. ഇടതുപക്ഷ നേതാക്കളെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. സി.പി.എം വൈത്തിരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി. രാമചന്ദ്രൻ, സി.എച്ച്. മമ്മി, എസ്. ചിത്രകുമാർ, കെ.എ. ജോഷി, അപ്പുക്കുട്ടൻ നായർ, പി.കെ. രാജൻ, എ.കെ. ഷൈജു എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ
കൽപറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ കൽപറ്റയിൽ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്തു. പൊതുസമ്മേളനം എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ശൈഖ് പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി. മോഹനൻ സ്വാഗതം പറഞ്ഞു. സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, സി.എം. ശിവരാമൻ, പി.കെ. ബാബു, പഞ്ചാര മുഹമ്മദ്, കെ.എ. ആൻറണി, സി.കെ. ഉമ്മർ എന്നിവർ സംസാരിച്ചു. പി.കെ. മൂർത്തി, വി.പി. ശങ്കരൻ, എ.എൻ. പ്രകാരൻ, പി.എ. മുഹമ്മദ്, സി.എസ്. സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി
യൂത്ത് ലീഗ് പ്രതിഷേധം
കൽപറ്റ: പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൽപറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കൽപറ്റയിൽ പ്രകടനം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് സി.ടി. ഉനൈസ്, ജനറൽ സെക്രട്ടറി സി. ശിഹാബ്, ജില്ല സെക്രട്ടറി ജാസർ പാലക്കൽ, മുനിസിപ്പൽ മുസലിം ലീഗ് ജനറൽ സെക്രട്ടറി കെ.എം. തൊടി മുജീബ്, ട്രഷറർ സി.കെ. ഗഫൂർ, അസീസ് അമ്പിലേരി, ലത്തീഫ് നെടുങ്കരണ, ലുഖ്മാനുൽ ഹക്കീം, എ.കെ. സൈതലവി തുടങ്ങിയവർ നേതൃത്വം നൽകി.
കോണ്‍ഗ്രസ് മാര്‍ച്ച് നാളെ
കല്പറ്റ: പൗരത്വനിയമ ഭേദഗതി അടക്കം ജനാധിപത്യവിരുദ്ധ ഫാഷിസ്റ്റ് നടപടികള്‍ക്കെതിരെ ശനിയാഴ്ച കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അറിയിച്ചു. രാവിലെ 10 മണിക്ക് കല്പറ്റ വിജയപമ്പ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. എം.കെ. രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. മതത്തിെൻറ പേരില്‍ ജനങ്ങളെ വിഭജിച്ച് ജനാധിപത്യവും മതേതരത്വവും ഇല്ലായ്മ ചെയ്യാനാണ് പൗരത്വ നിയമഭേദഗതിയിലൂടെയും ദേശീയ പൗരത്വപ്പട്ടികയിലൂടെയും മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
സമസ്ത റാലി ഇന്ന്
കൽപറ്റ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കോഓഡിനേഷൻ കമ്മിറ്റി ഇന്ന് കൽപറ്റയിൽ സംഘടിപ്പിക്കുന്ന ബഹുജന റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാൻ മുഴുവൻ വിശ്വാസികളും തയാറാവണമെന്നും പ്രതിഷേധം അതിരു വിടാതെ സൂക്ഷിക്കണമെന്നും സമസ്ത ജില്ല നേതാക്കളായ കെ.ടി. ഹംസ മുസ്ലിയാർ, വി. മൂസക്കോയ മുസ്ലിയാർ, എസ്. മുഹമ്മദ് ദാരിമി, പിണങ്ങോട് അബൂബക്കർ, പി.സി. ഇബ്രാഹീം ഹാജി, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ, അഷ്റഫ് ഫൈസി പനമരം, ഇബ്രാഹീം ഫൈസി പേരാൽ, ഇബ്രാഹീം മാസ്റ്റർ കൂളിവയൽ, എം. എംഴ ബഷീർ, കെ. മുഹമ്മദ്കുട്ടി ഹസനി, മുഹ്യുദ്ദീൻ കുട്ടി യമാനി, അയ്യൂബ് മാസ്റ്റർ എന്നിവർ ആവശ്യപ്പെട്ടു.
പ്രതിഷേധ റാലി 24ന്
വൈത്തിരി: പൗരത്വ നിയമത്തിനെതിരെ വൈത്തിരി പൗരാവലി ഈമാസം 24ന് സംയുക്ത പ്രതിഷേധ റാലി സംഘടിപ്പിക്കും. ഉച്ചക്ക് മൂന്നിന് പഴയ വൈത്തിരിയിൽനിന്ന് ആരംഭിക്കുന്ന റാലി പൊഴുതന ജങ്ഷനിൽ സമാപിക്കും. വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. സലിം മേമന, ജനാർദനൻ, പി.ടി. വർഗീസ് എന്നിവർ സംസാരിച്ചു.
എസ്.എം.എഫ് യോഗം
വാകേരി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമസ്ത ജില്ല കോഓഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച കൽപറ്റയിൽ നടത്തുന്ന പ്രതിഷേധ റാലി വിജയിപ്പിക്കാൻ എസ്.എം.എഫ് ഇരുളം ഏരിയ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് മുഹമ്മദ് ദാരിമി വാകേരി അധ്യക്ഷത വഹിച്ചു. ശാഹിർ ഫൈസി, കെ.കെ. സൈതലവി ഹാജി വാകേരി, മൂസ ദാരിമി ചേലക്കൊല്ലി, എസ്.എം. ശാഹുൽ ഹമീദ് കേണിച്ചിറ, മുഹമ്മദ് ബശീർ ഇരുളം, വി.എം. സൈതലവി പാപ്ലശ്ശേരി, ഹംസ പുൽപള്ളി എന്നിവർ സംസാരിച്ചു. സെക്രട്ടറി സിദ്ദീഖ് മഖ്ദൂമി സ്വാഗതവും ഉസ്മാൻ മൗലവി പട്ടാണിക്കൂപ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.