മുട്ടിൽ: യുവതീയുവാക്കൾക്ക് വൈവാഹിക ജീവിതത്തിലേക്ക് വഴിയൊരുക്കി വയനാട് മുസ്ലി ം ഓർഫനേജിെൻറ സ്ത്രീധനരഹിത വിവാഹസംഗമം. വയനാട് മുസ്ലിം ഓർഫനേജ് സംഘടിപ്പിച്ച പതിനഞ്ചാമത് സ്ത്രീധനരഹിത വിവാഹസംഗമം ഓർഫനേജ് അങ്കണത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹിന്ദു, മുസ്ലിം കുടുംബങ്ങളിൽനിന്നുള്ള 88 യുവതീ യുവാക്കളാണ് വിവാഹിതരായത്. ഡബ്ല്യു.എം.ഒ വിവാഹസംഗമങ്ങളിലൂടെ 1894 പേരാണ് ഇതിനകം ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പ്രത്യേകം സജ്ജമാക്കിയ കതിർമണ്ഡപത്തിൽ ആറ് ഹൈന്ദവ സഹോദരിമാർ വിവാഹിതരായി. കരുവാരക്കുണ്ട് സമന്വയാശ്രമം ഗുരു സ്വാമി ആത്മദാസ് യമി ധർമപക്ഷ,
അപൂർവാശ്രമം കണ്ണൂർ സ്വാമിനി േപ്രം വൈശാലി എന്നിവർ മുഖ്യാതിഥിയായി. പി.സി. മോഹനൻ, കമാൽ വരദൂർ, റാഷിദ് ഗസ്സാലി കൂളിവയൽ, ശ്രീധന്യ സുരേഷ്, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, കെ.ഇ. റഊഫ്, സാബിറ അബൂട്ടി, ന്യൂട്ടൺ, പി.പി. അബ്ദുൽ ഖാദർ, അണിയാരത്ത് മമ്മൂട്ടി ഹാജി, കെ. അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഈശ്വരൻ നമ്പൂതിരി കർമങ്ങൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് പി.കെ. അബൂബക്കർ സ്വാഗതവും ഡോ. കെ.ടി. അഷ്റഫ് നന്ദിയും പറഞ്ഞു. പൊതുസമ്മേളന ഉദ്ഘാടനവും നികാഹ് മുഖ്യകാർമികത്വവും മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഡബ്ല്യു.എം.ഒ പ്രസിഡൻറ് കെ.കെ. അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.