???????????????? ????????????????? ???????????????

തോട്ടം തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം; പ്രതിദിനം 50 രൂപ

മേപ്പാടി: വേതന വർധന സംബന്ധിച്ച ചർച്ചകൾക്ക് താൽക്കാലിക വിരാമമിട്ട്​ തോട്ടം തൊഴിലാളികൾക്ക് പ്രതിദിനം 50 രൂപ ഇടക്കാലാശ്വാസം നൽകാൻ തീരുമാനം. ഫെബ്രുവരി ഒന്നുമുതൽ ജൂൺ ഒന്നുവരെയുള്ള കാലയളവിലാണ്​ ഇടക്കാലാശ്വാസമായി പ്രതിദിനം 50 രൂപ അധികം നൽകുക. മുൻകാല പ്രാബല്യമില്ല. ബുധനാഴ്ച വൈകീട്ട് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണ​​െൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന പ്ലാേൻറഷൻ ലേബർ കമ്മിറ്റിയിലാണ് തീരുമാനം. എന്നാൽ, പുതിയ സേവന-വേതന കരാറിന് ഇനിയും രൂപംനൽകാനായിട്ടില്ല. ഇതിനുള്ള ചർച്ച തുടരും. ജൂണിൽ പുതിയ കരാറുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. 301 രൂപയാണിപ്പോൾ തേയില വ്യവസായ തൊഴിലാളികളുടെ പ്രതിദിന അടിസ്ഥാന വേതനം. അത് 50 രൂപ കൂടി വർധിക്കും. 30 രൂപ ക്ഷാമബത്ത കൂടി ചേർത്താൽ 381 രൂപ ലഭിക്കും.

സൂപ്പർവൈസർമാർ ഉൾ​െപ്പടെ മറ്റു കാറ്റഗറി ജീവനക്കാർക്കും 50 രൂപ ഇടക്കാലാശ്വാസം ലഭിക്കും. മാസം 26 തൊഴിൽ ദിനങ്ങളാണ് അവർക്ക് കണക്കാക്കുക. ഫെബ്രുവരി മാസ ഇടക്കാലാശ്വാസം മാർച്ച് 15 നകം ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്ന്​ മന്ത്രി ടി.പി. രാമകൃഷ‌്ണൻ കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ കൂലി വർധനയടക്കം ചർച്ചചെയ്യാൻ പ്ലാ​േൻറഷൻ ലേബർ കമ്മിറ്റി യോഗം ജൂണിൽ ചേരും. റബർമേഖലയിൽ സിയാൽ മാതൃകയിൽ കമ്പനി രൂപവത്കരിച്ച‌് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും. റബർ ബാൻഡ‌്സം അടക്കം വ്യത്യസ‌്ത ഉൽപന്നങ്ങൾ നിർമിക്കുന്നതാകും കമ്പനി. ‌വയനാട‌് കാപ്പിയും ഇടുക്കി തേയിലയും പ്രത്യേക ബ്രാൻഡിൽ വിപണിയിലെത്തിക്കും. പ്രതിസന്ധിയിലായ തോട്ടംമേഖലയെ രക്ഷിക്കാനാണ‌് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

പു​തി​യ ക​രാ​ർ ഇ​നി​യും അ​ക​ലെ
2012 മേ​യ് 23നാ​യി​രു​ന്നു പി.​എ​ൽ.​സി വേ​ത​ന​ക്ക​രാ​ർ നി​ല​വി​ൽ​വ​ന്ന​ത്. ആ ​ക​രാ​റി​െൻറ കാ​ലാ​വ​ധി 2014 ഡി​സം​മ്പ​ർ 31ന് ​ക​ഴി​ഞ്ഞ​താ​ണ്. അ​ന്നു മു​ത​ൽ പു​തി​യ ക​രാ​റി​നു വേ​ണ്ടി​യു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും എ​വി​ടെ​യു​മെ​ത്തി​യി​ല്ല. അ​തി​നി​ട​യി​ലാ​യി​രു​ന്നു 500 രൂ​പ മി​നി​മം കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് 2015ലെ ​മൂ​ന്നാ​ർ പെ​ൺ​പി​ളൈ ഒ​രു​മൈ സ​മ​ര​വും അ​തി​െൻറ ചു​വ​ടു​പി​ടി​ച്ചു​കൊ​ണ്ടു​ള്ള സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ സം​സ്ഥാ​ന വ്യാ​പ​ക പ​ണി​മു​ട​ക്കും മ​റ്റു​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ പ്ര​തി​ദി​ന വേ​ത​നം 301 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ച്​ 2016 ഒ​ക്ടോ​ബ​ർ 14ന് ​അ​ന്ന​ത്തെ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി. പ്ലാേ​ൻ​റ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി​യി​ൽ രൂ​പം ന​ൽ​കി​യ ഒ​രു ക​രാ​ർ ആ​യി​രു​ന്നി​ല്ല അ​ത്. 2015 ജ​നു​വ​രി ഒ​ന്നു മു​ത​ൽ കൂ​ലി വ​ർ​ധ​ന ല​ഭി​ക്കേ​ണ്ട​തി​നു പ​ക​രം 2015 ജൂ​ലൈ ഒ​ന്നു മു​ത​ലാ​ണ് കൂ​ലി വ​ർ​ധ​ന​ക്ക് അ​ന്ന് മു​ൻ​കാ​ല പ്രാ​ബ​ല്യം ക​ണ​ക്കാ​ക്കി​യ​ത്. ആ ​ഇ​ന​ത്തി​ൽ 11,000 രൂ​പ വീ​തം ഓ​രോ തൊ​ഴി​ലാ​ളി​ക്കും ന​ഷ്​​ട​മു​ണ്ടാ​യി എ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​രു​ന്നു. 301 രൂ​പ​യാ​ക്കി കൂ​ലി വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​െൻറ കാ​ലാ​വ​ധി​യും 2017 ഡി​സം​ബ​ർ 31ന് ​ക​ഴി​ഞ്ഞു. പു​തി​യ ക​രാ​റി​നു വേ​ണ്ടി​യു​ള്ള ച​ർ​ച്ച​ക​ൾ അ​ന്നു മു​ത​ൽ ആ​രം​ഭി​ച്ച​താ​ണ്.

ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് എ​ന്താ​കും?
തോ​ട്ടം വ്യ​വ​സാ​യ​ത്തി​ലെ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് പ​ഠി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ 2015 ന​വം​ബ​ർ 27നാ​ണ്​ ജ​സ്​​റ്റി​സ് എ​ൻ. കൃ​ഷ്ണ​ൻ നാ​യ​ർ ക​മീ​ഷ​നെ നി​യ​മി​ച്ച​ത്. 2016 ആ​ഗ​സ്​​റ്റ് 10ന് ​ക​മീ​ഷ​ൻ സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ആ ​റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​െൻറ കൈ​വ​ശ​മാ​ണ്. മു​ൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ളു​ടെ ഗ​തി​ത​ന്നെ​യാ​യി​രി​ക്കു​മോ അ​തി​നും എ​ന്ന​ത് ഇ​നി​യും വ്യ​ക്ത​മാ​കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ ദി​വ​സ വേ​ത​നം 600 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ട്രേ​ഡ് യൂ​നി​യ​നു​ക​ളും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളാ​ണ് പി.​എ​ൽ.​സി​യി​ൽ ന​ട​ക്കു​ന്ന​ത്.ച​ർ​ച്ച​ക​ൾ തു​ട​രാ​നും 2019 ജൂ​ണി​ൽ പു​തി​യ ക​രാ​റി​ന് രൂ​പം ന​ൽ​കാ​നും ക​ഴി​യു​മെ​ന്നാ​ണ് സ​ർ​ക്കാ​റും പ്ലാേ​ൻ​റ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി​യും അ​റി​യി​ക്കു​ന്ന​ത്. അ​തു​വ​രെ ഇ​ട​ക്കാ​ല ആ​ശ്വാ​സം എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ പ്ര​തി​ദി​നം 50 രൂ​പ പ്ര​ഖ്യാ​പി​ച്ച​ത്. പ്രോ​വി​ഡ​ൻ​റ് ഫ​ണ്ട്, ബോ​ണ​സ് എ​ന്നി​വ​ക്കൊ​ക്കെ ഇ​ട​ക്കാ​ലാ​ശ്വാ​സ തു​ക പ​രി​ഗ​ണി​ക്കു​മോ എ​ന്ന​തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.