ജില്ല ആശുപത്രി ഡയാലിസിസ് കെട്ടിടം നാടിന് സമർപ്പിച്ചു

മാനന്തവാടി: വൃക്കരോഗികൾക്ക് ആശ്വാസമായി ജില്ല ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് യൂനിറ്റ് നാടിന് സമർപ്പിച്ചു. കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ ഉദയ ഫുട്‌ബാളി​െൻറ ഭാഗമായാണ് മാനന്തവാടി ജില്ല ആശുപത്രിയില്‍ അരുണ്‍ ഗ്രൂപ് ഓഫ് കമ്പനി 12 ലക്ഷം ചെലവഴിച്ച് യൂനിറ്റി​െൻറ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. എയര്‍കണ്ടീഷന്‍ ചെയ്ത വിശാലമായ ഡയാലിസിസ് ഹാൾ കൂടാതെ, രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും വിശ്രമസ്ഥലവും ഒരുക്കിയിട്ടുണ്ട്. ഡയാലിസിസ് ചെയ്യുന്നതിന് എട്ടു ലക്ഷം രൂപ മുടക്കി ഒരു യന്ത്രം കൂടി അരുണ്‍ ഗ്രൂപ് നല്‍കും. യൂനിറ്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൂടുതല്‍ രോഗികൾക്ക് ഡയാലിസിസിന് സൗകര്യമുണ്ടാകും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമയുടെ അധ്യക്ഷതയില്‍ അരുണ്‍ ഗ്രൂപ് കമ്പനി ചെയര്‍മാന്‍ ജോയി അറക്കല്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ മാസ്റ്റർ, എ. ദേവകി, ടി. ഉഷാകുമാരി, ഡോ. ജിതേഷ്, ഏച്ചോം ഗോപി, ഉഷാ വിജയന്‍, ശോഭ രാജന്‍, കടവത്ത് മുഹമ്മദ്, ജോണി അറക്കൽ, ഇ.എം. ശ്രീധരൻ മാസ്റ്റർ‍, എ.എം. നിഷാന്ത്, പി. ഷംസുദ്ദീന്‍, ഷാജി തോമസ്, അലക്‌സ് കല്‍പ്പകവാടി, ലാജി ജോണ്‍ പടിയറ, കുഞ്ഞികൃഷ്ണന്‍ കൊയിലേരി, ബാബു ഫിലിപ്പ്, ഇബ്രാഹിം കൈപാണി, ജാഫര്‍ തമ്മട്ടാന്‍, പി.കെ. റോജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.