Posted On
date_range Updated On
date_range സിവിൽ സർവിസ് വെട്ടിച്ചുരുക്കാനുള്ള നീക്കം ചെറുക്കും –എൻ. രവികുമാർ
കൽപറ്റ: സംസ്ഥാന സിവിൽ സർവിസ് വെട്ടിച്ചുരുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ പ്രസ്താവിച്ചു. സിവിൽ സപ്ലൈസ്, പൊതുമരാമത്ത്, റവന്യൂ, ജലവിഭവം, വാണിജ്യനികുതി ഉൾപ്പെടെയുള്ള വകുപ്പുകളിൽ തസ്തിക വെട്ടിക്കുറക്കുന്നതും നഗരാസൂത്രണം, നഗരവികസനം മുതലായ വകുപ്പുകൾ കൂട്ടിച്ചേർത്ത് തദ്ദേശഭരണ വകുപ്പ് രൂപവത്കരിച്ച് അധികാര കേന്ദ്രീകരണം നടത്തുന്നതും ഇതിെൻറ ഭാഗമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ വയനാട് സിവിൽസ്റ്റേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് ടി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഉമാശങ്കർ, ജില്ല പ്രസിഡൻറ് വി.സി. സത്യൻ, ജില്ല സെക്രട്ടറി രമേശൻ മാണിക്കൻ, ബിനു കോറോത്ത്, ഒ.എം. ജയേന്ദ്രകുമാർ, സജി ജോൺ, കെ.വി. സതീഷ് ചന്ദ്രൻ, കെ.ടി. ഷാജി, മോബിഷ് പി. തോമസ്, വി. മനോജ്, കെ.കെ. രമാദേവി, വി.ആർ. ജയപ്രകാശ്, ആർ.പി. നളിനി, എം.ജി. അനിൽകുമാർ, ലൈജു ചാക്കോ, ജോസ്, സുനിൽകുമാർ, പി.ജെ. ഷിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.