‘ക്ലാ​സി​ൽ വ​രാ​ത്ത ഗോ​ത്ര​വ​ർ​ഗ കു​ട്ടി​ക​ളുടെ വി​വ​രം ന​ൽ​ക​ണ​ം’

കൽപറ്റ: മൂന്നുദിവസത്തിൽ കൂടുതൽ ക്ലാസിൽ വരാത്ത ഗോത്രവർഗ വിഭാഗത്തിൽപെട്ട കുട്ടികളുടെ വിവരങ്ങൾ അതതു പ്രധാനാധ്യാപകർ രേഖാമൂലം കൽപറ്റ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൽപറ്റയിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ നിർദേശം നൽകി. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുന്നതിന് ഫീൽഡ് ഓഫിസർമാർക്ക് നിർേദശം നൽകണമെന്ന് കൽപറ്റ ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസറോടും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ജില്ലയിലെ ഗോത്രവർഗ വിഭാഗത്തിൽപെട്ട കുട്ടികൾ വിവിധ തോട്ടങ്ങളിലും കർണാടകയുടെ പല പ്രദേശങ്ങളിലും കൂട്ടത്തോടെ ജോലിക്ക് പോകുന്നത് പതിവാണെന്നും ഇത്തരം കുട്ടികൾ തുടർന്ന് സ്കൂളിൽ പോകാറില്ലെന്നും കമീഷൻ വയനാട്ടിൽ നടത്തിയ ഒരു യോഗത്തിനിടെ പരാതി ഉയർന്നിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. കുട്ടികളെ ബാലവേലയിൽനിന്ന് ഒഴിവാക്കി സ്കൂൾപഠനം തുടരേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തണമെന്ന് ജില്ല കലക്ടർക്കും ജില്ല ശിശുസംരക്ഷണ ഓഫിസർക്കും കമീഷൻ നിർദേശം നൽകി. ഗോത്രവർഗ വിഭാഗത്തിൽപെട്ട കുട്ടികളുടെ ക്ലാസ് മുടക്കി തോട്ടങ്ങളിൽ ജോലിക്ക് നിയോഗിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പത്രമാധ്യമങ്ങളിലൂടെയും തൊഴിൽവകുപ്പ് മുഖേനയും പ്രചരിപ്പിക്കണമെന്ന് ജില്ല കലക്ടറോടും ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ തോട്ടങ്ങളിൽ മിന്നൽ പരിശോധന നടത്തി കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന തോട്ടം ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ജില്ല പൊലീസ് മേധാവിക്കും ജില്ല ലേബർ ഓഫിസർക്കും കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.