നൂ​ല്‍പ്പു​ഴ​യി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷം; ഉ​പ​യോ​ഗ​മി​ല്ലാ​തെ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ള്‍

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ജലക്ഷാമം രൂക്ഷമായി തുടരുേമ്പാഴും ജലവിതരണ പദ്ധതികളെല്ലാം ഉപയോഗശൂന്യമായിക്കിടക്കുന്നു. നൂല്‍പ്പുഴയില്‍ മുപ്പതിലധികം തടയണകളുണ്ട്. കൂടാതെ, ജലനിധിയുടെ 36 പദ്ധതികളും പഞ്ചായത്തിലുണ്ട്. തടയണകളിലൊന്നും തന്നെ ചീപ്പില്ലാത്തതിനാല്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്നില്ല. 1500 പേര്‍ക്ക് ഉപകരിക്കുന്ന തരത്തിലാണ് ജലനിധി പദ്ധതി വിഭാവനം ചെയ്തത്. കുടിക്കുന്നതിനും ജലസേചനത്തിനുമായി 20 വര്‍ഷത്തേക്ക് വെള്ളം ലഭിക്കുന്നതാണ് പദ്ധതികള്‍. നിര്‍മാണം പൂര്‍ത്തിയാക്കിയെന്നല്ലാതെ വലിയ പ്രയോജനമൊന്നും ഈ പദ്ധതികൊണ്ട് ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രായോഗിക വശം നോക്കാതെയാണ് പലയിടത്തും നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. എട്ടു മീറ്റര്‍ ആഴം ആവശ്യമുള്ള കിണറിന് ഏഴു മീറ്റര്‍ മാത്രമാണ് ആഴമുള്ളത്. ഇതിനാല്‍ വേനലാകുമ്പോൾ കിണറുകള്‍ വറ്റാന്‍ തുടങ്ങും. പഴയ കിണറുകളും കുളങ്ങളും നവീകരിക്കുകയാണ് പലയിടത്തും ചെയ്തത്. 11 കോടിയോളം രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. നാലു വര്‍ഷം മുമ്പ് ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയാക്കിയതായി ജലനിധി അധികൃതര്‍ പഞ്ചായത്തിനെ അറിയിച്ചു. എന്നാല്‍, ജലനിധിയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. വന്‍ അഴിമതിയാണ് ജലനിധി നടത്തിയിരിക്കുന്നതെന്ന് മെംബറായ ബെന്നി കൈനിക്കല്‍ ആരോപിച്ചു. വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തില്‍ ചിലയിടത്ത് താൽക്കാലിക ചീപ്പുകള്‍ നിര്‍മിച്ചിട്ടുണ്ട്. നൂല്‍പ്പുഴ പാലത്തിനു സമീപത്തും മറ്റ് പലയിടത്തും കല്ലുകള്‍ പെറുക്കിക്കൂട്ടി വെള്ളം തടഞ്ഞുനിര്‍ത്താനും ശ്രമം നടത്തിയിട്ടുണ്ട്. ചില വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചീപ്പ് നിര്‍മിക്കാനാണ് നീക്കം. മുത്തങ്ങയില്‍ വിശാലമായ വയലരികിലെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. വരള്‍ച്ച രൂക്ഷമാകുമ്പോഴും ജലക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്തിെൻറ ഭാഗത്തു നിന്ന് കാര്യമായ ഇടപെടലൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.