കൽപറ്റ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെയും കേന്ദ്ര കമ്മിറ്റി ഓഫിസായ എ.കെ.ജി ഭവന് നേരെയും ഭാരതീയ ഹിന്ദുസേന പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെ ജില്ലയിലെങ്ങും പ്രതിഷേധം. സി.പി.എമ്മിെൻറയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി. കൽപറ്റ ടൗണിൽ നടന്ന പ്രതിഷേധത്തിന് കെ. സുഗതൻ, വി. ഹാരിസ്, പി.ആർ. നിർമല, സി.കെ. ശിവരാമൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ചേർന്ന പൊതുയോഗത്തിൽ ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. ശശാങ്കാൻ, വി. ബാവ എന്നിവർ സംസാരിച്ചു. ചുണ്ടേൽ ടൗണിൽ എൻ.എം. മൊഹ്സിൻ, കെ. പ്രസാദ്, എസ്. രവി എന്നിവർ നേതൃത്വം നൽകി. വൈത്തിരി ഏരിയ സെക്രട്ടറി എം. ജനാർദനൻ സംസാരിച്ചു. പടിഞ്ഞാറത്തറയിൽ പി.ഒ. പ്രദീപ്, പി.ജി. സജേഷ്, എ. സന്തോഷ്കുമാർ, ഷിബു, ദിനേശൻ, സജീവൻ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. വൈത്തിരിയിൽ എം.വി. വിജേഷ്, പി.കെ. അസീസ് എന്നിവർ നേതൃത്വം നൽകി. പനമരം: ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. സജേഷ് സെബാസ്റ്റ്യൻ, എം.എ. ചാക്കോ, ജി. പ്രതാപചന്ദ്രൻ, ടി.എച്ച്. നാസർ, കെ.ടി. അബ്ദുൽ ജബ്ബാർ, സനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ബത്തേരിയിൽ ബേബി വർഗീസ്, പി.കെ. രാമചന്ദ്രൻ, ബാബു അബ്ദുറഹ്മാൻ, കെ.ടി. യോഹന്നാൻ, കെ.കെ. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. മൂലങ്കാവ് വി.വി. ബേബി, ടി.കെ. ശ്രീജൻ, കെ.എം. പൗലോസ്, സണ്ണി തയ്യിൽ എന്നിവർ നേതൃത്വം നൽകി. മീനങ്ങാടിയിൽ പി.ടി. ഉലഹന്നാൻ, കെ.കെ. വിശ്വനാഥൻ, എം.എൻ. മുരളി, വി.എ. അബ്ബാസ്, പി.വി. വേണുഗോപാൽ, ബീനാവിജയൻ എന്നിവർ നേതൃത്വം നൽകി. മാനന്തവാടിയിൽ എരിയ സെക്രട്ടറി കെ.എം. വർക്കി, എം. രജീഷ്, കെ.ടി. ബിനു, എ. ഉണ്ണികൃഷ്ണൻ, അബ്ദുൽ ആസിഫ്, കെ. പ്രശാന്ത്, ശാരദാ സജീവൻ, നിർമല വിജയൻ എന്നിവർ നേതൃത്വം നൽകി. വാളാട് എൻ.എം. ആൻറണി, വി.ജെ. ടോമി, പി.ടി. ബേബി, ജയനാരായണൻ, സജിത്ത്, യു.എ. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.