കല്‍പറ്റ: ‘വേദനിക്കുന്നവര്‍ക്ക് താങ്ങായ് കൂടെയുണ്ട് ഞങ്ങള്‍’ എന്ന സന്ദേശമുയര്‍ത്തി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടന്നുവരുന്ന സാന്ത്വന വാരത്തിന്‍െറ ഭാഗമായി എസ്.വൈ.എസ് കല്‍പറ്റ സോണ്‍ കമ്മിറ്റി റിപ്പബ്ളിക് ഡേ ശുചിത്വ ദിനമായി ആചരിക്കും. രാവിലെ ഒമ്പതിന് സാന്ത്വനം വളണ്ടിയര്‍മാര്‍ക്ക് പുറമെ നിരവധി പ്രവര്‍ത്തകര്‍ സംബന്ധിക്കും. കല്‍പറ്റ ജനറല്‍ ആശുപത്രി ഐ.പി ബ്ളോക്കും പരിസരവുമാണ് ശുചീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ചിരുന്ന ശുചിത്വ കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് പരിപാടി. ആശുപത്രിയിലേക്കുള്ള സ്ട്രക്ചര്‍ സമര്‍പ്പണത്തിന്‍െറ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ക്ഷേമകാര്യ ചെയര്‍മാന്‍ എ.പി. ഹമീദ്, ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍, ആര്‍.എം.ഒ ഡോ. ഫൈസല്‍, ഡോ. ജാസിം, ഡോ. ഷരീഫ്, പി.ആര്‍.ഒ ഷിജോ, നൗഫല്‍ സഖാഫി, നസീര്‍ കോട്ടത്തറ, അബ്ദുസലാം സഖാഫി, ബഷീര്‍ മാണ്ടാട്, വഹാബ് ചിലഞ്ഞിച്ചാല്‍, റഷീദ് വെണ്ണിയോട്, അബ്ദുല്‍ ഗഫൂര്‍ പിണങ്ങോട് എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.