ഉച്ചഭക്ഷണ നിഷേധം: അടിയന്തര നടപടി വേണം –കെ.എസ്.ടി.യു

കല്‍പറ്റ: ജില്ലയിലെ എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം നിഷേധിച്ച വിദ്യാഭ്യാസ വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ ത്വരിതാന്വേഷണം നടത്തി കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാനാവശ്യമായ അടിയന്തര നടപടി വേണമെന്നും സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) മാനന്തവാടി ഉപജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്‍െറ ഏരിയ ഇന്‍റന്‍സിവ് പദ്ധതിപ്രകാരം തുടങ്ങിയ പനമരം എയ്ഡഡ് എല്‍.പി സ്കൂളിനാണ് ഉച്ചഭക്ഷണം വകുപ്പധികാരികള്‍ നിഷേധിക്കുന്നത്. സംസ്ഥാനത്ത് കേന്ദ്ര പദ്ധതിപ്രകാരം തുടങ്ങുകയും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന 35 സ്കൂളുകളാണുള്ളത്. കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ മറ്റു ജില്ലകളിലെ സ്കൂളുകള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍, ജില്ലയിലെ ഏക സ്കൂളായ പനമരത്തിന്‍െറ അപേക്ഷയില്‍ നടപടി സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. കുട്ടികളുടെ ഉച്ചഭക്ഷണം നിഷേധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്‍െറ നടപടി ന്യായീകരിക്കാനാവില്ല. എം.കെ. നാസര്‍ പനമരം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ല പ്രസിഡന്‍റ് പി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി. നാസര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് എം. മമ്മു, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ, പി.എം. സീനത്ത്, സെക്രട്ടറി കെ.എം. മുഹമ്മദ് റാഫി, പി.കെ. ജസ്ന, പി. മമ്മൂട്ടി, എം.പി. ഷൈമ, തൗഫീഖ, യു.കെ. ഷമീന, എ. മുഹമ്മദ് അലി, പി. അബ്ദുല്‍ നിസാര്‍, അബ്ദുല്‍ ജലീല്‍, കെ. സലാം എന്നിവര്‍ സംസാരിച്ചു. കെ. സിദ്ദീഖ് സ്വാഗതം പറഞ്ഞു. ഇ.ടി. റിഷാദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: സി. നാസര്‍ (പ്രസി), പി.എം. മുനീര്‍ (ജന. സെക്ര), കെ.സി. ഹാരിസ് (ട്രഷ), ടി. അബ്ദുസ്സലാം, സി. സക്കീന (വൈ. പ്രസി), കെ.എം. അസ്ലം, നവാസ് മൂന്നാംകൈ (സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.