കല്‍പറ്റ: കനാലുകളില്ലാത്തതുമൂലം കാരാപ്പുഴ, ബാണാസുര സാഗര്‍ പദ്ധതികള്‍ ജനോപകാരപ്രദമായില്ല. മഴക്കുറവുമൂലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ഈ പദ്ധതികള്‍ ജനത്തിന് ആശ്വാസം പകരേണ്ടതായിരുന്നു. എന്നാല്‍, നിര്‍മാണത്തിലെ കാലവിളംബംമൂലം കനാലുകള്‍ ഇനിയും സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ടില്ല. കനാലിനുവേണ്ടി ഹെക്ടറുകണക്കിന് സ്ഥലം കല്ലിട്ടു വേര്‍തിരിച്ചിട്ടുണ്ടെന്നതല്ലാതെ പ്രവൃത്തി തുടങ്ങിയിട്ടില്ല. വര്‍ഷങ്ങളായി ഇവ വെറുതെ കിടക്കുകയാണ്. ഇത്തരം സ്ഥലങ്ങളാവട്ടെ കൃഷിപോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാവാത്തതും അതത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയുമാണ്. കാരാപ്പുഴയുടെ ഇടതു വലതു കനാലിലൂടെ നാമമാത്ര ദൂരത്തില്‍ ജലം ലഭ്യമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പതിനാറു കിലോമീറ്റര്‍ നീളമുള്ള ഇടതു കനാലില്‍ ഏകദേശം ആറു കിലോമീറ്റര്‍ ദൂരം വരെയേ ജലം ലഭ്യമാക്കിയിട്ടുള്ളൂ. വലതു കനാലിന്‍െറ കാര്യവും വ്യത്യസ്തമല്ല. നിര്‍മാണത്തിലെ കെടുകാര്യസ്ഥതയാല്‍ പലയിടത്തും ശക്തമായ ചോര്‍ച്ചയാണ് ഉള്ളത്. ജില്ല കടുത്ത വേനലിലേക്ക് പോവുന്നതിന്‍െറ ലക്ഷണങ്ങളാണ് കാണുന്നത്. ജലസ്രോതസ്സുകള്‍ എല്ലാം ദിനംപ്രതി ശുഷ്കമായി കൊണ്ടിരിക്കുന്നു. ജില്ലയിലെ പ്രധാന ജലസംഭരണികളായ കാരാപ്പുഴയും ബാണാസുര സാഗറും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിരുന്നെങ്കില്‍ വയനാട്ടിലെ ജലക്ഷാമത്തിന്‍െറ വ്യാപ്തി കുറക്കാന്‍ സാധിക്കുമെന്നതാണ് പൊതുവായ വിലയിരുത്തല്‍. കനാലിനുവേണ്ടി ഏറ്റെടുത്ത ഭൂരിഭാഗം സ്ഥലങ്ങളിലും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ളെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.