മേപ്പടി: ജില്ലയില്‍ ചൊവ്വാഴ്ച നടന്ന പെട്രോള്‍ പമ്പുകള്‍ അടച്ചുകൊണ്ടുള്ള സമരത്തില്‍ വിഷമിച്ചത് ഇതരസംസ്ഥാനത്തുനിന്നത്തെിയവര്‍. മുന്‍കൂട്ടി അറിയിച്ചുകൊണ്ടായിരുന്നു പമ്പുടമകളുടെ സമരമെങ്കിലും ജില്ലക്ക് പുറത്തുനിന്ന് വിവരം അറിയാതെ എത്തിയവര്‍ കുടുങ്ങി. ടൂറിസ്റ്റ് മേഖലയായ മേപ്പാടിയില്‍ ഒരു പമ്പ് മാത്രമാണുള്ളത്. ഇവിടെ എത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. നിയമങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളും പാലിക്കാതെ പുതിയ 42 പമ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു പമ്പുടമകളുടെ സമരം. ചിലയിടത്ത് പണി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, പലയിടത്തും നിബന്ധനകളോ സുരക്ഷ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് പ്രവര്‍ത്തനം നടക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കൃഷി നശിപ്പിച്ചുകൊണ്ടോ, വയല്‍ നികത്തിക്കൊണ്ടോ, വന്‍തോതില്‍ കുന്നുകളിടിച്ചുകൊണ്ടോ പമ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ജില്ലയുടെ പാരിസ്ഥിതിക പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് ലംഘിക്കപ്പെടുന്നതില്‍ ചില ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ആക്ഷേപമുണ്ട്. ചിലയിടത്ത് ഒരു പമ്പ് ആവശ്യമാണെന്ന സ്ഥിതിയുള്ളപ്പോള്‍ ചിലയിടത്ത് അനുവദിച്ചത് ആവശ്യമില്ലാതെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുമേഖല എണ്ണക്കമ്പനികളുടെ ഒൗട്ട്ലറ്റുകള്‍ നിയമം ലംഘിച്ച് സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ആക്ഷേപങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. പമ്പ് പ്രദേശത്ത് ആവശ്യമാണെന്ന ജനവികാരം മുതലെടുത്തും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ പ്രാദേശിക നേതാക്കളെ സ്വാധീനിച്ചുകൊണ്ടുമാണ് ചിലയിടങ്ങളില്‍ പ്രവൃത്തി നടക്കുന്നത്. പദ്ധതിയെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 97,000 രൂപ ജിയോളജി വകുപ്പ് ഫൈന്‍ ഈടാക്കിയ സംഭവവും ജില്ലയിലുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.