പടിഞ്ഞാറത്തറ: ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം ഞായറാഴ്ച നടക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ മൂവായിരത്തോളം പേര്‍ക്കിരിക്കാവുന്ന പന്തലും മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയായി. നമസ്കാരത്തിനും ഭക്ഷണത്തിനുമായി വിപുലസൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. പന്തലിന്‍െറ കവാടം പൗരാണിക ചരിത്രത്തിലെ നോഹയുടെ പേടകത്തിന്‍െറ ആകൃതിയില്‍ സംവിധാനിച്ചത് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ‘ഇസ്ലാം സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്ലാമി മഹാരാഷ്ട്ര അമീര്‍ തൗഫീഖ് അസ്ലം ഖാന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ് മാലിക് ഷഹബാസ് അധ്യക്ഷത വഹിക്കും. ജില്ല സെക്രട്ടറി എം.പി. അബൂബക്കര്‍ സ്വാഗതം പറയും. രാവിലെ 10.30ന് ആരംഭിക്കുന്ന വൈജ്ഞാനിക സെഷനുകളില്‍ പി.വി. റഹ്മാബി ടീച്ചര്‍, ഡോ. അബ്ദുസലാം വാണിയമ്പലം എന്നിവര്‍ പ്രഭാഷണം നടത്തും. ഇന്ത്യയിലെ മുസ്ലിം സാമൂഹിക ജീവിതത്തെക്കുറിച്ച ചര്‍ച്ച സമ്മേളനം ഉച്ചക്ക് രണ്ടിന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. ഡോ. ഫസല്‍ ഗഫൂര്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ടി.കെ. ഫാറൂഖ് എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം നിര്‍വഹിക്കും. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന അസി. അമീര്‍ പി. മുജീബുറഹ്മാന്‍, എ. റഹ്മത്തുന്നിസ ടീച്ചര്‍, ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് സി.ടി. ശുഐബ്, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്ന മിയാന്‍ എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.