കല്‍പറ്റ: മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഇന്‍റര്‍നാഷനല്‍ സ്കൂളാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യം പൂര്‍ണാര്‍ഥത്തില്‍ നിറവേറണമെങ്കില്‍ നാട്ടുകാരും പി.ടി.എയുമൊക്കെ ധനസമാഹരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്കൂളിനെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്നത് മാത്രമല്ല വിദ്യാഭ്യാസ രംഗത്തെ പദ്ധതികള്‍. പൊതുവിദ്യാലയങ്ങളെ മുഴുവന്‍ ഹൈടെക് സ്കൂളുകളാക്കി മാറ്റുക എന്നതാണ് വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ നാട്ടുകാര്‍ക്കും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അധ്യക്ഷത വഹിച്ച സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അതേക്കുറിച്ച് ഒന്നും പരാമര്‍ശിക്കാത്തതു കൊണ്ടാണ് താന്‍ ഈ കാര്യങ്ങള്‍ വിശദമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് നാട്ടുകാര്‍ ധനം സമാഹരിക്കുന്നതിനെ കുറിച്ചാണ് പ്രസംഗത്തിലുടനീളം പിണറായി ഊന്നിപ്പറഞ്ഞത്. ‘ഇക്കാര്യം സര്‍ക്കാറിന്‍െറ ചുമതലയായി മാത്രം കണ്ടാല്‍ നമുക്കത് പൂര്‍ത്തിയാക്കാനാവില്ല. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ അനുവദിക്കുന്ന തുകയുണ്ട്. അതോടൊപ്പം സ്കൂളിന്‍െറ ഭാഗമായി ഇതിന് വേണ്ടിവരുന്ന തുക സമാഹരിക്കാന്‍ തയാറാവണം. എങ്കിലേ ലക്ഷ്യങ്ങള്‍ പൂര്‍ണതയിലത്തെൂ. നാട്ടുകാരും പി.ടി.എയും മുനിസിപ്പല്‍ കൗണ്‍സിലും പൂര്‍വ വിദ്യാര്‍ഥികളും സഹായമനസ്കരുമൊക്കെ ചേര്‍ന്ന് സ്കൂളിനായി ചെലവിടേണ്ട തുകയുടെ വലിയൊരു ഭാഗം കണ്ടത്തെണം. മുഴുവന്‍ വിദ്യാലയങ്ങളെയും മികവുറ്റ കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാറിന് മുഴുവന്‍ പങ്കും വഹിക്കാന്‍ കഴിയില്ല. ഓരോ പ്രദേശത്തുമുള്ള നാട്ടുകാര്‍ അതിനായി രംഗത്തിറങ്ങണം. പല സ്കൂളുകളിലും ആവശ്യമായ പശ്ചാത്തല സൗകര്യമില്ല. അമ്പതും നൂറും വര്‍ഷം പഴക്കമുള്ള സ്കൂളുകളെ കാലത്തിനനുസൃതമായ സ്കൂളുകളാക്കി മാറ്റുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം വിദ്യാഭ്യാസ നിലവാരവും ഉയര്‍ത്തേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യം പ്രയോഗവത്കരിക്കുകയെന്നതാണ് സര്‍ക്കാര്‍ ഉന്നമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കിടെക്റ്റ് ശങ്കര്‍ മുഖ്യാതിഥിയായിരുന്നു. ഒ.ആര്‍. കേളു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ല കലക്ടര്‍ ബി.എസ്. തിരുമേനി തുടങ്ങിയവര്‍ സംസാരിച്ചു. കല്‍പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ ഉമൈബ മൊയ്തീന്‍കുട്ടി സ്വാഗതവും ഹെഡ്മാസ്റ്റര്‍ എന്‍.ഡി. തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.