പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം സമയബന്ധിതമായി വിതരണം ചെയ്യണം –ബാലാവകാശ സംരക്ഷണ കമീഷന്‍

കല്‍പറ്റ: ജില്ലയിലെ വെള്ളമുണ്ട മൊതക്കര നാലുസെന്‍റ് കോളനിയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമും പഠനോപകരണങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കോളനിയിലെ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് മുഷിഞ്ഞ വസ്ത്രങ്ങളും കീറിയ ബാഗുമായാണെന്ന വാര്‍ത്തകളത്തെുടര്‍ന്ന് കമീഷന്‍ സ്വമേധയ സ്വീകരിച്ച നടപടിയിലാണ് നിര്‍ദേശം. യൂനിഫോമും പഠനോപകരണങ്ങളും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് അവ വിതരണം ചെയ്യാന്‍ കഴിയാതെ വന്നതെന്ന് മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫിസര്‍ കമീഷനെ ബോധിപ്പിച്ചിരുന്നു. അവ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി രൂപവത്കരണം അന്തിമഘട്ടത്തിലാണെന്ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു. എന്നാല്‍, അധ്യയന വര്‍ഷത്തിന്‍െറ ആരംഭത്തില്‍തന്നെ യൂനിഫോമും പഠനോപകരണങ്ങളും ലഭ്യമാക്കാതിരുന്നത് ബാലാവകാശ ലംഘനമാണെന്ന് വിലയിരുത്തിയാണ് കമീഷന്‍ അധ്യക്ഷ ശോഭ കോശി, അംഗം ഗ്ളോറി ജോര്‍ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.