‘ആദിവാസി സമൂഹവും അതിജീവനവും’ പ്രദേശിക വികസന സെമിനാര്‍ ഇന്ന്

കല്‍പറ്റ: വയനാട് സമഗ്ര വികസന സെമിനാര്‍ 2017ന്‍െറ ഭാഗമായുള്ള ഒന്നാമത്തെ സെമിനാര്‍ ഞായറാഴ്ച രണ്ടു മണിക്ക് നൂല്‍പ്പുഴ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ മൂലങ്കാവ് ഹൈസ്കൂളില്‍ നടക്കും. ‘ആദിവാസി സമൂഹവും അതിജീവനവും-ബദല്‍ വികസനനയത്തിന്‍െറ പ്രാധാന്യം’ എന്നതാണ് വിഷയം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ശോഭന്‍കുമാര്‍ അധ്യക്ഷതവഹിക്കും. ചരിത്രകാരന്‍ ഡോ. കെ.എന്‍. ഗണേഷ് ഉദ്ഘാടനം ചെയ്യും. ആദിവാസി ക്ഷേമസമിതി പ്രസിഡന്‍റ് പി. വാസുദേവന്‍ പ്രബന്ധം അവതരിപ്പിക്കും. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു എന്നിവരാണ് മറ്റ് പ്രബന്ധാവതാരകര്‍. ഡോ. ടി.കെ. ആനന്ദി, ഒ.ആര്‍. രഘു, സി.എസ്. ശ്രീജിത് എന്നിവര്‍ സംസാരിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍െറയും കേരള സര്‍ക്കാറിന്‍െറയും പിന്തുണയോടെ ആദിവാസി ജനവിഭാഗങ്ങളെ സ്വന്തമായി തൊഴിലും വരുമാനവും വിദ്യാഭ്യാസ ആരോഗ്യ അവകാശങ്ങളും ഉള്ളവരാക്കി സമൂഹത്തിന്‍െറ മുഖ്യധാരയിലേക്കുയരാന്‍ സഹായകരമായ സവിശേഷ പദ്ധതി-അതിജീവനം ആവിഷ്കരിക്കുകയാണ് ലക്ഷ്യം. ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയും പഴശ്ശി ചാരിറ്റബിള്‍ ട്രസ്റ്റും സഹകരിച്ചാണ് വികസന സെമിനാര്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 23 പഞ്ചായത്തുകളില്‍നിന്നും മൂന്ന് മുനിസിപ്പാലിറ്റികളില്‍നിന്നും തെരഞ്ഞെടുത്ത 10 വീതം പ്രതിനിധികള്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.