കല്‍പറ്റ: മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ ശനിയാഴ്ച ആദ്യമായി വയനാട്ടിലത്തെുന്നു. ജില്ലയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഒരു ജില്ലയുടെ സമഗ്ര വികസനത്തിലേക്ക് സഹായകമാകുന്ന പ്രഖ്യാപനങ്ങള്‍ ആദ്യ സന്ദര്‍ശനത്തിനത്തെുന്ന മുഖ്യമന്ത്രിയില്‍നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആദിവാസികളും ചെറുകിട കര്‍ഷകരും തോട്ടം തൊഴിലാളികളും അടക്കമുള്ളവര്‍. കൃഷിനാശവും കാലാവസ്ഥാവ്യതിയാനവും വരള്‍ച്ചയും വന്യമൃഗശല്യവുമടക്കമുള്ള കെടുതികളില്‍പെട്ട് ഉഴലുന്ന ജില്ലയിലേക്ക് അധികാരമേറ്റ് എട്ടുമാസത്തിനുശേഷമാണ് പിണറായി എത്തുന്നത്. വരള്‍ച്ചയും വിളനാശവും വിലക്കുറവുമെല്ലാം തീര്‍ത്ത വന്‍പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയ കര്‍ഷകരുള്‍പ്പെടെ ഒരുപാടുപേര്‍ മുഖ്യമന്ത്രിയോട് ആവലാതികള്‍ ബോധിപ്പിക്കാന്‍ നാളുകളായി കാത്തിരിക്കുകയാണ്. നിര്‍ദിഷ്ട വയനാട് മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ സര്‍ക്കാറിന്‍െറ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ജില്ല. ചികിത്സ സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടുന്ന ജനതയുടെ ദുരിതം തെരഞ്ഞെടുപ്പുകാലത്ത് മുഖ്യവിഷയമാക്കി വോട്ടുചോദിച്ച എല്‍.ഡി.എഫ്, വയനാട്ടിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യത്തിലാണ്. ആദിവാസി വിഭാഗക്കാരില്‍ പകുതിയോളം പേര്‍ അധിവസിക്കുന്ന ജില്ലയിലേക്ക് മുഖ്യമന്ത്രിയെന്ന നിലയില്‍ ആദ്യമായി ചുരം കയറിയത്തെുന്ന പിണറായിയെ നേരില്‍ക്കണ്ട് ഭൂമിയും വീടുമില്ലാത്ത ദുരിതങ്ങളും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും അടക്കമുള്ള പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കാത്തിരിക്കുകയാണ് ആദിവാസി നേതാക്കള്‍ അടക്കമുള്ളവര്‍. വന്യമൃഗശല്യവും കാര്‍ഷിക പ്രതിസന്ധിയും ഭീതിദമായി തുടരുന്ന സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്താന്‍ കര്‍ഷക സംഘടനകളും അവസരം തേടുന്നുണ്ട്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത, രാത്രിയാത്ര പ്രശ്നം, ചുരം ബദല്‍റോഡ്, റിയല്‍ എസ്റ്റേറ്റ്-റിസോര്‍ട്ട് മാഫിയയുടെ അനിയന്ത്രിതമായ കൈയേറ്റം, വന്യമൃഗശല്യം തുടങ്ങിയ ഒരുപാട് വിഷയങ്ങളില്‍ വെല്ലുവിളി നേരിടുകയാണ് വയനാട്. കാലങ്ങളായി തുടരുന്ന ഈ പ്രശ്നങ്ങളില്‍ പെട്ടുഴലുന്ന വയനാട്ടുകാര്‍, പിണറായി വിജയന്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ക്ക് മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണ്. കേരളത്തില്‍ ഏറ്റവുമധികം മഴക്കുറവ് (59 ശതമാനം) അനുഭവപ്പെട്ട വയനാടിന് കാര്‍ഷിക മേഖലയിലെ തിരിച്ചടി മുന്‍നിര്‍ത്തി ആശ്വാസ നടപടികള്‍ വേണമെന്നാണ് ജില്ലയിലെ കര്‍ഷകരുടെ ആവശ്യം. പുല്‍പള്ളി, മുള്ളന്‍കൊല്ലി അടക്കമുള്ള പഞ്ചായത്തുകളില്‍ വരള്‍ച്ചയെ തുടര്‍ന്ന് അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ മുഖ്യമന്ത്രി നേരിട്ടുകണ്ട് മനസ്സിലാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.