വിവാഹത്തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

കല്‍പറ്റ: സ്വന്തമായി വ്യാജ വിവാഹ സമ്മതപത്രവും പള്ളിക്കമ്മിറ്റിക ളുടെ പേരില്‍ ലെറ്റര്‍ പാഡുകള്‍, സീലുകള്‍ എന്നിവയും ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ വ്യാജ വിലാസത്തില്‍ താമസിച്ച് വിവാഹം കഴിച്ച് തട്ടിപ്പ് നടത്തി വന്നയാളെ പിടികൂടി. ഗുരുവായൂര്‍ പിള്ളക്കാട് കോട്ടപ്പടി രായിന്മരക്കാര്‍ വീട് റഷീദിനെയാണ് (37) കല്‍പറ്റ പൊലീസ് അറസ്റ്റ്ചെയ്തത്. ഹോട്ടല്‍ ജോലി ചെയ്ത് വ്യാജപ്പേരില്‍ താമസിച്ച് സ്ഥലത്തെ പള്ളിക്കമ്മിറ്റിയുമായി സൗഹാര്‍ദം സ്ഥാപിച്ച് പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് കുറച്ചുകാലം അവരുടെ കൂടെ താമസിച്ച് സ്വര്‍ണവും മറ്റും തട്ടിയെടുത്ത് മുങ്ങാറാണ് പതിവ്. ഇത്തരത്തില്‍ വൈത്തിരി, കൊണ്ടോട്ടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഈ രീതിയില്‍ മമ്പാടുനിന്ന് വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലാവുന്നത്. വൈത്തിരിയിലുള്ള ഭാര്യയുടെ പരാതി പ്രകാരം കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ സ്ത്രീപീഡനത്തിനും വിശ്വാസവഞ്ചന കുറ്റത്തിനും കേസ് നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.