പനമരം: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡി.എഫ് സമരം ശക്തമാക്കുമ്പോള്‍ പ്രഹസനമെന്ന ആരോപണവുമായി പനമരത്തെ യു.ഡി.എഫ്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ടുനീങ്ങുമ്പോള്‍ പഞ്ചായത്ത് ഓഫിസിലത്തെുന്ന പൊതുജനം കാര്യം നടക്കാതെ നിസ്സഹായതയിലാണ്. യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പി, എല്‍.ഡി.എഫിലേക്ക് മാറിയതായി ഒന്നരമാസം മുമ്പ് പ്രഖ്യാപിച്ചതോടെയാണ് പനമരത്ത് പ്രശ്നങ്ങള്‍ തുടങ്ങിയത്. അവിശ്വാസം കൊണ്ടുവന്ന് ഭരണം അട്ടിമറിക്കാനുള്ള അവസരമാണ് എല്‍.ഡി.എഫിന് ഉണ്ടായതെങ്കിലും ഓരോ കാരണം പറഞ്ഞ് ഇടതുപക്ഷം അതില്‍നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്‍റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ഓഫിസിന് പുറത്ത് അവര്‍ സമരത്തിലാണ്. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഏതാനും ദിവസം മുമ്പ് ഉപരോധവും നടന്നു. ഇനിയുള്ള ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് ഇടത് നേതാക്കള്‍ പറയുന്നു. പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് 12ഉം എല്‍.ഡി.എഫിന് 11ഉം അംഗങ്ങളാണുള്ളത്. സി.എം.പിക്ക് രണ്ടംഗങ്ങളുണ്ട്. അവിശ്വാസം കൊണ്ടുവന്നാല്‍ ഭരണമാറ്റത്തിനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ പക്ഷേ, ഇടതുപക്ഷത്തിന് ആത്മവിശ്വാസമില്ളെന്നാണ് അണിയറ സംസാരം. സംസ്ഥാനത്ത് സി.എം.പി യു.ഡി.എഫിനൊപ്പമാണെന്നും അതിനാല്‍ അവരുടെ പിന്തുണയില്‍ ഭരണം പിടിക്കാന്‍ തല്‍ക്കാലം ഉദ്ദേശ്യമില്ളെന്നുമാണ് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, സി.എം.പി നേതാവ് ടി. മോഹനന്‍ പറയുന്നത് അവിശ്വാസത്തിന് മുന്നോടിയായാണ് ഇപ്പോള്‍ ഇടതുപക്ഷം സമരങ്ങള്‍ നടത്തുന്നതെന്നാണ്. യു.ഡി.എഫ് ഭരണത്തില്‍ ഇപ്പോഴത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റാവട്ടെ, ഇടതിനെ പിന്തുണക്കുന്ന ടി. മോഹനനാണ്. പ്രതികരിക്കേണ്ട യു.ഡി.എഫ് നേതാക്കള്‍ ഇവിടെ നിശ്ശബ്ദരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.