മാനന്തവാടി: സാംസ്കാരിക ദേശീയത എന്ന പദം ഫാഷിസത്തിന്‍െറ മറയായിട്ടാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്ന് എഴുത്തുകാരന്‍ ഡോ. സുനില്‍ പി. ഇളയിടം. മാനന്തവാടി ഗവ. കോളജ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ തണല്‍ എജുക്കേഷനല്‍ ഫൗണ്ടേഷന്‍െറ രണ്ടാമത് പി.കെ. കാളന്‍ സ്മാരക എന്‍ഡോവ്മെന്‍റ് വിതരണപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസം അധികാരത്തില്‍ വന്നതിനു ശേഷം സാംസ്കാരിക പ്രതിരോധമെന്നോ സംസ്കാരത്തെക്കുറിച്ചുള്ള ആശയങ്ങള്‍ പോലുമോ എത്രമാത്രം സമൂഹത്തില്‍ സംവദിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന പരിപാടി ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ അധ്യക്ഷന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. പാലയാട് യൂനിവേഴ്സിറ്റി കാമ്പസില്‍ എം.എ ഇക്കണോമിക്സ് വിദ്യാര്‍ഥിനിയായ ബി. വിനീത, മാനന്തവാടി ഗവ. കോളജില്‍ ആദ്യവര്‍ഷ എം.കോം വിദ്യാര്‍ഥിനി അഞ്ജു പി. തോമസ് എന്നിവര്‍ എന്‍ഡോവ്മെന്‍റ് ഏറ്റുവാങ്ങി. പഠനത്തില്‍ വ്യക്തിഗത മികവ് പ്രകടിപ്പിച്ച ആറു വിദ്യാര്‍ഥികള്‍ക്കുകൂടി ചടങ്ങില്‍ വ്യക്തിഗത എന്‍ഡോവ്മെന്‍റുകള്‍ സമര്‍പ്പിച്ചു. മാനന്തവാടി ഗവണ്‍മെന്‍റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍മാരായ കെ.പി. അസീസ്, ടി.എന്‍. രവി എന്നിവര്‍ വ്യക്തിഗത എന്‍ഡോവ്മെന്‍റുകള്‍ വിതരണം ചെയ്തു. അക്കാദമിക് കണ്‍വീനര്‍ സോണിയ ജോസഫ് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ റഷീദ് സ്വാഗതവും തണല്‍ സെക്രട്ടറി എ.കെ. സുമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.