കല്‍പറ്റ: കാലവര്‍ഷം നന്നേ കുറഞ്ഞ പശ്ചാത്തലത്തില്‍ ആശങ്കയുയര്‍ത്തുന്ന വരള്‍ച്ച സൂക്ഷ്മമായ ഇടപെടലിലൂടെ തടഞ്ഞുനിര്‍ത്താനാവുമെന്ന് ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച ‘വേണം വയനാടിനൊരു ജലനയം’ സെമിനാര്‍ കുടിവെള്ള സംരക്ഷണം സംബന്ധിച്ച ജനകീയ ബോധവത്കരണംകൂടിയായി. കുടിവെള്ളം കിട്ടാക്കനിയാകുന്ന കാലം വിദൂരമല്ളെന്ന വേവലാതികള്‍ക്കിടയിലും തടഞ്ഞുനിര്‍ത്താന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉണ്ട് എന്ന സന്ദേശമാണ് സെമിനാര്‍ ഉയര്‍ത്തിയത്. വെള്ളം കിട്ടാതാവുമ്പോള്‍ കിണറിന്‍െറ ആഴങ്ങളിലേക്കല്ല മനുഷ്യന്‍ നോക്കേണ്ടത്, പകരം മാനത്തുനിന്ന് എന്തുകൊണ്ട് മഴ വരുന്നില്ല എന്ന് ചിന്തിക്കേണ്ടിയിക്കുന്നു എന്ന് വിഷയാവതരണം നടത്തിയ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റ് പ്രഫ. കെ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു. മേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിക്കാനാവശ്യമായ വൃക്ഷ മേലാപ്പ് ഇപ്പോള്‍ നമുക്കില്ലാതായിരിക്കുന്നുവെന്ന് ‘മഴ’ എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ച സുമ വിഷ്ണുദാസ് പറഞ്ഞു. കാലം തെറ്റിവരുന്ന മഴയെ ആശ്രയിച്ച് കൃഷി അസാധ്യമാണ്. ഓരോ പ്രദേശത്തിനും ഓരോ സൂക്ഷ്മ കാലാവസ്ഥയുണ്ട്. വയനാടിന്‍െറ സൂക്ഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ഇവിടത്തെ കുന്നും മലകളും അതിലെ മരങ്ങളുമാണെന്നും അവര്‍ പറഞ്ഞു. ഭൂഗര്‍ഭ ജലത്തെ അമിതമായി ആശ്രയിക്കുന്നത് സമീപഭാവിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഭൂഗര്‍ഭജലം എന്ന വിഷയത്തില്‍ അവതരണം നടത്തിയ ശാസ്ത്രജ്ഞന്‍ ഡോ. ഇ. അബ്ദുല്‍ ഹമീദ് പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം മേധാവി ഡോ. വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകന്‍ ചെറുവയല്‍ രാമന്‍, ജില്ല മണ്ണു സംരക്ഷണ ഓഫിസര്‍ പി.യു. ദാസ്, ജില്ല പഞ്ചായത്ത് അംഗം എ.എന്‍. പ്രഭാകരന്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്‍റ് വി. ഉഷകുമാരി, സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍, ഡോ. തോമസ് തേവര, ഡോ. അനില്‍ സക്കറിയ, പ്രഫ. കെ. ബാലഗോപാല്‍, ജി. ഹരിലാല്‍, കെ.ടി. ശ്രീവത്സന്‍, പി. അനില്‍കുമാര്‍, കെ. ബിജോ പോള്‍, എം.കെ. ദേവസ്യ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.