പൊഴുതന: ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൈയേറ്റ സമരത്തില്‍ കുടില്‍കെട്ടി താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം കടുത്ത ദുരിതത്തില്‍. പൊഴുതന പഞ്ചായത്തിലെ സമരത്തെ മാറിവരുന്ന സര്‍ക്കാറുകള്‍ കണ്ണടക്കുന്നതോടെ ഭൂമിക്കായുള്ള കാത്തിരിപ്പ് നീളുന്നതിന്‍െറ നിരാശയിലാണ് നിരവധി കുടുംബാംഗങ്ങള്‍. ഉഷ്ണവും ശൈത്യവും ആരംഭിക്കുന്നതു മുതല്‍ തുടങ്ങുന്നതാണ് കൈയേറ്റ ഭൂമിയിലെ ദുരിതങ്ങള്‍. കെട്ടിപ്പൊക്കിയ മിക്ക കുടിലുകളും ആള്‍താമസമുള്ളതാണ്. കുടിവെള്ളം, പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ മിച്ചഭൂമിയില്‍ ഇല്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ കാര്യങ്ങള്‍ തിരക്കാന്‍ ആരും എത്താറില്ളെന്ന വിഷമവും ഇവിടെയുള്ളവര്‍ പങ്കുവെക്കുന്നു. വര്‍ഷങ്ങളായി വേനലിലും കനത്ത മഴയിലും സമരഭൂമിയില്‍ ദുരിതമനുഭവിക്കുന്ന ഇവരുടെ പേരില്‍ കോടതിയില്‍ കേസുകളും നിലനില്‍ക്കുന്നുണ്ട്. സമരഭൂമി വിട്ട് ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും. ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി പ്രകാരം അപേക്ഷ നല്‍കിയിട്ടും ഒരുതുണ്ട് ഭൂമിപോലും കിട്ടാത്തവര്‍ ഇവര്‍ക്കിടയിലുണ്ട്. 2012 ജനുവരി ഒന്നിനാണ് ആദിവാസി ക്ഷേമസമിതി, എ.കെ.എസ്, കെ.എസ്.കെ.ടി.യു എന്നിവയുടെ നേതൃത്വത്തില്‍ പൊഴുതന പഞ്ചായത്തിലെ ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ കൈവശമുള്ള മിച്ചഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. പൊഴുതന പഞ്ചായത്തില്‍ വേങ്ങത്തോട്, പെരിങ്കോട, പാറക്കുന്ന് എന്നിവിടങ്ങളിലായി ആദിവാസികളടക്കം വരുന്ന 30ഓളം കുടുംബങ്ങളാണ് കുടില്‍കെട്ടി താമസിക്കുന്നത്. കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 2015ല്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് റവന്യൂ ഉത്തരവ് ഇറക്കിയെങ്കിലും സമരാനുകൂലികളും പൊലീസും തമ്മിലുള്ള പ്രശ്നംമൂലം ഒഴുപ്പിക്കല്‍ നിര്‍ത്തിവെക്കുകയായിരുന്നു. അന്ന് ആള്‍താമസമില്ലാത്ത ചില കുടിലുകള്‍ പൊളിച്ചുനീക്കിയ പൊലീസ് അടക്കമുള്ളവര്‍ പ്രദേശത്ത് കൃഷിചെയ്തിരുന്ന വാഴ, പച്ചക്കറി അടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി കമ്പനി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുകയാണ്. സമരം തുടങ്ങി മൂന്നു വര്‍ഷത്തോളമായിട്ടും നിയമപ്രകാരം ഒരു സെന്‍റ് ഭൂമിപോലും കിട്ടാത്ത നിരാശ സമര കേന്ദ്രത്തിലുള്ളവര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.