മാനന്തവാടി: നികുതിവെട്ടിച്ച് കടത്തിയ കോഴിക്കുഞ്ഞുങ്ങളെ പൊലീസ് പിടികൂടി. 2,500ഓളം കോഴിക്കുഞ്ഞുങ്ങളെയാണ് ബുധനാഴ്ച പുലര്‍ച്ചെ വെള്ളമുണ്ട പൊലീസും സംഘവും കോറോത്ത് വെച്ച് പിടികൂടിയത്. സാന്‍ട്രോ കാറിന്‍െറ പിറകിലെ സീറ്റുകള്‍ മാറ്റി 25 പ്ളാസ്റ്റിക് പെട്ടികളിലായാണ് കോഴിക്കുഞ്ഞുങ്ങളെ കടത്തിയത്. കോറോത്ത് പ്രവര്‍ത്തിക്കുന്ന ഫാമിലേക്ക് കൊണ്ടും പോകുംവഴിയാണ് വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടിയത്. അമ്പലവയല്‍ ചുള്ളിയോട് സ്വദേശി ശിവപ്രസാദിന്‍െറ കാറിന്‍െറ ഡിക്കിയിലായിരുന്നു നികുതി വെട്ടിച്ച് കോഴി കടത്തിയത്. വെള്ളമുണ്ട എസ്.ഐ മനോഹരന്‍, സീനിയര്‍ സി.പി.ഒ സുരേന്ദ്രന്‍, വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പൊലീസ് സെയില്‍സ് ടാക്സ് സെപഷല്‍ സ്ക്വാഡിന് കൈമാറിയതിനെ തുടര്‍ന്ന് 53,640 രൂപ പിഴ ഈടാക്കിയ ശേഷം ഇയാളെ വിട്ടയച്ചു. തമിഴ്നാട്ടില്‍നിന്ന് ടാക്സ് വെട്ടിച്ച് നിരന്തരം കോഴികളെ കടത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ആഡംബര കാറുകളിലും ചെറുവാഹനങ്ങളിലുമായാണ് ജില്ലയിലെ വിവിധ വാണിജ്യ ചെക്പോസ്റ്റുകള്‍ മറികടന്ന് കോഴിഫാമുകളിലേക്ക് വളര്‍ത്താനായി കോഴിക്കുഞ്ഞുങ്ങളത്തെുന്നത്. ഒരു കോഴിക്കുഞ്ഞിന് നാലുരൂപ അമ്പത് പൈസയാണ് വാണിജ്യ നികുതിയായി നല്‍കേണ്ടത്. എന്നാല്‍, ജില്ലയിലെ ചില വാണിജ്യ ചെക്പോസ്റ്റുകളില്‍ കോഴി ഒന്നിന് ഒരു രൂപ വീതം നല്‍കി ഗെയിറ്റ് തുറന്നുനല്‍കാനുള്ള സംവിധാനമുള്ളതായി നേരത്തെ ജില്ലയിലെ ചില ഫാമുടമകള്‍ ആരോപിച്ചിരുന്നു. ഈയിനത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നിത്യവും ജില്ലയില്‍ നടക്കുന്നതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍, രാത്രിയിലും പുലര്‍ച്ചെയുമായി നടക്കുന്ന നികുതി വെട്ടിപ്പ് കണ്ടത്തൊന്‍ വാണിജ്യ നികുതി വകുപ്പ് ഇന്‍റലിജന്‍സ് വിഭാഗത്തിന് സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.