സുല്‍ത്താന്‍ ബത്തേരി: ഇരു വൃക്കകളും തകരാറിലായ മാടക്കര മംഗലത്ത് കടുക്കാശേരി ശിവാനന്ദന് (47) വൃക്ക നല്‍കാന്‍ സഹോദരി തയാറാണെങ്കിലും ശസ്ത്രക്രിയ ചെയ്യാന്‍ പണമില്ല. ബത്തേരിയില്‍ തുന്നല്‍ ജോലി ചെയ്തിരുന്ന ശിവാനന്ദന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക നല്‍കുന്നതിനാവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, പണമില്ലാത്തതിനാല്‍ ചികിത്സ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. ഭാര്യയും രണ്ടു കുട്ടികളുമാണ് ശിവാനന്ദനുള്ളത്. പണിതീരാത്ത വീട്ടിലാണ് കുടുംബം താമസിക്കുന്നത്. തൊഴില്‍രഹിതയായ ഭാര്യക്ക് ശിവാനന്ദന്‍െറ ചികിത്സ നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇതേതുടര്‍ന്ന് വാര്‍ഡ് മെംബര്‍ സാബു കുഴിമാളം കണ്‍വീനറായും ടി.സി. വര്‍ഗീസ് ചെയര്‍മാനായും സഹായസമിതി രൂപവത്കരിച്ചു. എസ്.ബി.ടി ചുള്ളിയോട് ശാഖയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 67374711228. ഐ.എഫ്.സി കോഡ് IFSC SBTR 0000597. ഫോണ്‍-9447756712
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.