പാര്‍ക്കിങ് സൗകര്യമില്ല; വീര്‍പ്പുമുട്ടി ബത്തേരി നഗരം

സുല്‍ത്താന്‍ ബത്തേരി: വാഹനം പാര്‍ക് ചെയ്യാന്‍ സ്ഥലമില്ലാത്തത് ബത്തേരി നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നു. മറ്റുമാര്‍ഗമില്ലാത്തതിനാല്‍ റോഡിലും റോഡരികിലുമെല്ലാം വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ പോവുകയാണ്. ഇത് മറ്റുവാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. കോട്ടക്കുന്ന് മുതല്‍ അസംപ്ഷന്‍ ജങ്ഷന്‍ വരെ ഒരിടത്തും വാഹനം പാര്‍ക് ചെയ്യാന്‍ സൗകര്യമില്ല. ചില കച്ചവട സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്് പാര്‍ക്കിങ് സൗകര്യമുള്ളത്. ഇവിടേക്ക് മറ്റു വാഹനങ്ങളെ പ്രവേശിപ്പിക്കാറുമില്ല. ഇതോടെ നഗരത്തില്‍ വാഹനവുമായത്തെുന്നവര്‍ വട്ടം കറങ്ങുകയാണ്. ചുങ്കത്തത്തെുന്നവര്‍ ആര്‍.ടി ഓഫിസിന് സമീപത്തോ, മൈസൂര്‍ റോഡിലോ ആണ് വാഹനം പാര്‍ക് ചെയ്യുന്നത്. പൊലീസ് സ്റ്റേഷന്‍ റോഡിലും വാഹനം പാര്‍ക് ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും വന്‍ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. ചുങ്കം മുതല്‍ മുനിസിപ്പാലിറ്റി ഓഫിസ് വരെ റോഡിനിരുവശവും ബൈക്കുകള്‍ നിരത്തിയിട്ടിരിക്കയാണ്. റോഡിനും നടപ്പാതക്കും ഇടയില്‍ സ്ഥലമില്ലാത്തതിനാല്‍ വാഹനങ്ങള്‍ സൈഡ് ചേര്‍ത്ത് നിര്‍ത്താന്‍ പോലും സാധിക്കില്ല. ഏതെങ്കിലും ഒരു വാഹനം നിര്‍ത്തിയാല്‍ ഗതാഗതക്കുരുക്കുണ്ടാകും. ഇതര സംസ്ഥാനങ്ങളില്‍നിന്നുമത്തെുന്ന വിനോദ സഞ്ചാരികളടക്കം വാഹനം പാര്‍ക് ചെയ്യാന്‍ ഇടമില്ലാതെ വലയുകയാണ്. പാര്‍ക്കിങ്ങിനായി സ്ഥലം കണ്ടത്തെുന്നതിന് മുനിസിപ്പാലിറ്റി ശ്രമം നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.