വയനാട് വികസന സെമിനാര്‍ 14ന്; മുഖ്യമന്ത്രി പങ്കെടുക്കും

കല്‍പറ്റ: സംസ്ഥാനത്ത് അധികാരത്തിലേറി എട്ടുമാസം പിന്നിട്ടശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതാദ്യമായി വയനാട് ജില്ലയിലത്തെുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി കാലമേറെയായിട്ടും മുഖ്യമന്ത്രി ജില്ലയിലത്തൊത്തത് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനവും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയുമടക്കമുള്ള പ്രശ്നങ്ങളില്‍ കുരുങ്ങി വയനാട് കടുത്ത വെല്ലുവിളി നേരിടുന്ന അവസരത്തിലാണ് മുഖ്യമന്ത്രി ജില്ലയിലത്തെുന്നത്. ജനുവരി 14ന് ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ കല്‍പറ്റയില്‍ നടക്കുന്ന വയനാട് വികസന സെമിനാറില്‍ പിണറായി പങ്കെടുക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ വിവിധ പദ്ധതികളില്‍ ജില്ലയുടെ വികസന മേഖലകളില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതി നിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനും 13ാം പഞ്ചവത്സര പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി ജില്ലയുടെ വികസനരേഖ തയാറാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റി, പഴശ്ശി ട്രൈബല്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് 14ന് കല്‍പറ്റയില്‍ വയനാട് വികസന സെമിനാര്‍ നടത്തുന്നത്. സെമിനാറിന്‍െറ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജനുവരി ആറിന് ഉച്ചക്ക് 2.30ന് കല്‍പറ്റ എ.പി.ജെ. അബ്ദുല്‍ കലാം ഹാളില്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബറില്‍ വയനാട് ജില്ലയിലത്തെുമെന്ന് സി.പി.എം നേതൃത്വം ‘നേരത്തേ അറിയിച്ചിരുന്നു. ഒക്ടോബറില്‍ ജില്ലയിലത്തൊന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, നിയമസഭാ സമ്മേളനമുള്ളതിനാല്‍ നീട്ടിവെക്കേണ്ടിവന്നുവെന്നുമായിരുന്നു അന്നത്തെ വിശദീകരണം. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ അദ്ദേഹം ജില്ലയിലത്തെുമെന്ന് അറിയിച്ചിരുന്നെങ്കിലും സന്ദര്‍ശനം നീണ്ടുപോവുകയായിരുന്നു. മറ്റു ജില്ലകളില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടും മുഖ്യമന്ത്രി വയനാട്ടില്‍ എത്താന്‍ വൈകുന്നതില്‍ പാര്‍ട്ടി അണികള്‍ക്കുള്ള നിരാശക്ക് വൈകിയാണെങ്കിലും അറുതിയാവും. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലത്തെിയ ഇടതു സര്‍ക്കാറിന്‍െറ പുതിയ മുഖ്യമന്ത്രിക്ക് വയനാട്ടില്‍ ആവേശകരമായ സ്വീകരണമൊരുക്കാന്‍ പാര്‍ട്ടിയും മുന്നണിയുമൊക്കെ ആവേശപൂര്‍വം കാത്തിരുന്നെങ്കിലും സന്ദര്‍ശനം നീണ്ടുപോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.