ട്രിപ് റദ്ദാക്കല്‍: എ.ടി.ഒയെ ഉപരോധിച്ചു

മാനന്തവാടി: പാരലല്‍ സര്‍വിസുകളെ സഹായിക്കുന്നതിന്‍െറ ഭാഗമായി കല്ളോടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ട്രിപ്പുകള്‍ റദ്ദാക്കുന്നതിലും സര്‍വിസ് നടത്താത്തതിലും പ്രതിഷേധിച്ച് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷ വിജയന്‍െറ നേതൃത്വത്തില്‍ മാനന്തവാടി അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസറെ ഉപരോധിച്ചു. കല്ളോടി ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍െറ സഹകരണത്തോടെയാണ് രാവിലെ 10 മണിയോടെ എ.ടി.ഒ പി.ഇ. രഞ്ജിത്തിനെ ഉപരോധിച്ചത്. തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ബസുകള്‍ ഗാരേജിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഗേറ്റ് പൂട്ടിയിട്ട് സമരം ശക്തമാക്കി. വിവരമറിഞ്ഞത്തെിയ മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ. ഷാജു, മാനന്തവാടി സി.ഐ ടി.എന്‍. സജീവ് എന്നിവര്‍ സമരക്കാരും എ.ടി.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ ആകെയുള്ള 71 സര്‍വിസില്‍ അറുപത്തി അഞ്ച് സര്‍വിസുകള്‍ മുടക്കമില്ലാതെ നടത്താമെന്നും ശബരിമല സര്‍വിസ് കഴിഞ്ഞ് ബസുകള്‍ വരുന്ന മുറക്ക് മുഴുവന്‍ സര്‍വിസുകള്‍ നടത്തുമെന്നും ജനുവരി ഏഴിന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നുമുള്ള രേഖമൂലമുള്ള ഉറപ്പ് ലഭിച്ചതോടെ ഉച്ചക്ക് 1.30 ഓടെയാണ് സമരം അവസാനിച്ചത്. നേതാക്കളായ ജോര്‍ജ് പട കൂട്ടില്‍, എച്ച്.ബി. പ്രദീപ്, ബിനുകുന്നത്ത്, ബേബി പെരുമ്പില്‍, എം.കെ. ജയപ്രകാശ്, ബിന്ദു ജോണ്‍, ഫാത്തിമ ബീഗം, സിബി ആശാരിയോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.