ഗ്രാമീണ മേഖലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ റദ്ദാക്കുന്നു

മാനന്തവാടി: സമാന്തര സര്‍വിസുകള്‍ക്ക് ഒത്താശ ചെയ്ത് ഗ്രാമീണ മേഖലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ റദ്ദാക്കുന്നു. സമാന്തര സര്‍വിസുകള്‍ പൂര്‍ണമായി നിരോധിച്ച കല്ളോടി, പുതുശ്ശേരി റൂട്ടുകളില്‍ ട്രിപ്പുകള്‍ നിര്‍ത്തിയിരിക്കുകയാണ്. കരിമ്പില്‍, കരിമാനി വാളാട്, പാതിരിച്ചാല്‍, വരയാല്‍ സര്‍വിസുകള്‍ ദിവസങ്ങളായി നടക്കുന്നില്ല. ഈ റൂട്ടുകളില്‍ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രമാണ് ആശ്രയിക്കുന്നത്. പതിനായരത്തില്‍ താഴെ വരുമാനം ലഭിക്കുന്ന റൂട്ടുകള്‍ പുന$ക്രമീകരിക്കണമെന്ന ഉന്നത നിര്‍ദേശത്തിന്‍െറ മറപിടിച്ചാണ് അധികൃതരുടെ ഈ നടപടി. കല്ളോടി റൂട്ടില്‍ 71 സര്‍വിസുകളാണുള്ളത്. ഇതില്‍ തിരക്കേറിയ സമയങ്ങളിലെ സര്‍വിസുകളാണ് റദ്ദാക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിത്യേന യാത്രചെയ്യുന്ന യാത്രക്കാരെയാണ് ഏറെ ദുരിതത്തിലാഴ്ത്തുന്നത്. ബസ്ലഭിക്കാതായതോടെ അമിത ചാര്‍ജ് നല്‍കി പാരലല്‍ സര്‍വിസുകളെ ആശ്രയിച്ചാണ് ആളുകള്‍ യാത്രചെയ്യുന്നത്. കൂടാതെ, കല്ളോടി റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളോട് പൊലീസും പ്രതികാര നടപടിയാണ് സ്വീകരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. താഴെയങ്ങാടി വഴി പോകുന്ന എല്ലാ ബസുകളും പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ നിര്‍ത്തി ആളെ കയറ്റിയാണ് പോകുന്നത്. എന്നാല്‍, കല്ളോടി ഭാഗത്തേക്കുള്ള ബസുകള്‍ ഇവിടെ നിര്‍ത്താന്‍ പൊലീസ് അനുവദിക്കാറില്ല. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ സര്‍വിസ് റദ്ദാക്കലിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് വിവിധ പ്രദേശങ്ങളിലെ യാത്രക്കാരുടെ കൂട്ടായ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.