വെള്ളമുണ്ട: മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് സംഘം വിലസുന്നു. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ സ്വാധീനിച്ചാണ് സംഘത്തിന്‍െറ പ്രവര്‍ത്തനം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജീവനക്കാരാണ് എന്ന് പറഞ്ഞാണ് വീടുകളിലത്തെുന്നത്. 1000 രൂപ വാങ്ങി പദ്ധതിയില്‍ ചേര്‍ക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് പദ്ധതിയില്‍ ചേര്‍ന്ന ആള്‍ മൂന്നോ അതില്‍ കൂടുതലോ ആളുകളെ 1000 രൂപ വാങ്ങി പദ്ധതിയില്‍ ചേര്‍ക്കണം. ആ പണം കൊണ്ട് കമ്പനി ബിസിനസ് നടത്തി മാസാമാസം ലാഭം എത്തിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. ഏറ്റവും കുറഞ്ഞത് 3000 രൂപ എങ്കിലും തുടക്കത്തില്‍ കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങുന്നത്. വീട്ടില്‍ വെറുതെ വെച്ച പണം കൊണ്ട് പുരുഷന്മാര്‍ അറിയാതെ ഒരു വരുമാനം എന്നൊക്കെ പ്രലോഭിപ്പിച്ചാണ് പണം പിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വലിയ ബഹളമോ പരസ്യമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംഘം നിരവധി വീടുകളില്‍ നിന്നും ഇതിനകം പതിനായിരങ്ങള്‍ വാങ്ങിയിട്ടുണ്ട്. സ്ത്രീകളെ മാത്രമാണ് പദ്ധതിയില്‍ ചേര്‍ക്കുന്നത്. ഇത് സംശയമുണ്ടാക്കുന്നു. മുമ്പ് മണി ചെയിന്‍ തട്ടിപ്പു നടത്തി ആളുകളെ ചൂഷണം ചെയ്ത സംഘത്തിലുള്ളവരാണ് പുതിയ തട്ടിപ്പിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.