വ്യാജ വികലാംഗ നിയമനം വിജിലന്‍സ് അന്വേഷിക്കണം –എന്‍.ജി.ഒ സെന്‍റര്‍

കല്‍പറ്റ: ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ വ്യാജ വികലാംഗ നിയമനം നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് എന്‍.ജി.ഒ സെന്‍റര്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വികലാംഗ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വികലാംഗ അസോസിയേഷന്‍ പരാതി സമര്‍പ്പിച്ചതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ചില ജീവനക്കാരെ സര്‍വിസില്‍നിന്ന് നീക്കംചെയ്യുന്നതിന് നടപടി സ്വീകരിക്കാമെന്ന് കണ്ടത്തെുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഉന്നത ഇടപെടലുകളുടെ ഭാഗമായി പ്രസ്തുത ശിപാര്‍ശകള്‍ ഫയലില്‍ ഉറങ്ങിക്കിടക്കുകയാണ്. ജില്ലയിലെ മുഴുവന്‍ വികലാംഗ നിയമങ്ങളും വിജിലന്‍സ് അന്വേഷണം നടത്തുകയും പിന്‍വാതില്‍ നിയമനം നേടിയ ജീവനക്കാരെ കണ്ടത്തെി സര്‍വിസില്‍നിന്ന് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. പ്രസിഡന്‍റ് ടി.വി. ഹാരിഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. ലത്തീഫ്, ജില്ല വൈസ് പ്രസിഡന്‍റ് ബേബി വിനോദിനി, ജോണ്‍സണ്‍ ഫ്രാന്‍സിസ്,സംസ്ഥാന കമ്മിറ്റി അംഗം ബെന്നിമോന്‍ വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. ബഷീര്‍, വി. ജോസഫ്, എം.വി. സജേഷ്, പി. സാബു, ടി. പുഷപ, പി. സ്മിത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.