തൊഴിലാളിയുടെ മരണം: മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

പുല്‍പള്ളി: കെട്ടിട നിര്‍മാണ തൊഴിലാളി വാഹനാപകടത്തില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് മൃതദേഹവുമായി നാട്ടുകാര്‍ സംസ്ഥാന പാത ഉപരോധിച്ചു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പുതുവര്‍ഷത്തലേന്ന് ചീയമ്പം ചിങ്ങമൂലയില്‍ അപ്പുക്കുട്ടന്‍ (48) മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച വൈകീട്ട് പുല്‍പള്ളി-ബത്തേരി റോഡില്‍ ഷെഡില്‍ നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചത്. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ഷെഡിലുള്ള പൊലീസ് ഓഫിസറുടെ വീടിനു മുന്നിലെ റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ അപ്പുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിനുശേഷം ഗുരുതരാവസ്ഥയില്‍ കിടന്ന അപ്പുക്കുട്ടനെ ആശുപത്രിയിലത്തെിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം ശ്രദ്ധിച്ചില്ളെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അപ്പുക്കുട്ടന്‍ മരിച്ചത്. ആംബുലന്‍സിലത്തെിച്ച മൃതദേഹവുമായി തൊഴിലാളികളടക്കം പൊലീസ് ഉദ്യോഗസ്ഥന്‍െറ വീടിനു മുന്നില്‍ റോഡ് ഉപരോധിച്ചു. സംഭവത്തത്തെുടര്‍ന്ന് ഒരുമണിക്കൂറോളം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജില്ല കലക്ടര്‍ സ്ഥലത്തത്തെണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. വൈകീട്ട് ആറു മണിയോടെ ബത്തേരി തഹസില്‍ദാര്‍ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.