പി.എഫ് പെന്‍ഷന്‍കാര്‍ വില്ളേജ് ഓഫിസ് ധര്‍ണ നടത്തി

കല്‍പറ്റ: പി.എഫ് പെന്‍ഷന്‍കാര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നിഷേധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സൗജന്യ നിരക്കിലുള്ള അരി അനുവദിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ വില്ളേജ് ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. കുന്നത്തിടവക വില്ളേജില്‍ കെ.വി. വേലാധയുന്‍ സ്വാഗതം പറഞ്ഞു. ആന്‍റണി റൊസാരിയോ അധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്‍റ് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ചുണ്ടേലില്‍ വിത്സണ്‍ സ്വാഗതം പറഞ്ഞു. ആര്‍. രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഗോപി ഉദ്ഘാടനം ചെയ്തു. പൊഴുതനയില്‍ സി.എം. ശിവരാമന്‍ സ്വാഗതം പറഞ്ഞു. യു. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. എന്‍.സി. പ്രസാദ് ഉദ്ഘടാനം ചെയ്തു. അച്ചൂരാനം വില്ളേജ് ഓഫിസ് ധര്‍ണയില്‍ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. കാര്‍ത്ത്യായനി അമ്മ അധ്യക്ഷത വഹിച്ചു. എം. സെയ്ത്, സി.എം. ശിവരാമന്‍, പത്മാനാഭന്‍ എന്നിവര്‍ സംസാരിച്ചു. മേപ്പാടിയില്‍ കെ. ഇബ്രാഹിം, എം. ബാലകൃഷ്ണന്‍, കെ.കെ. സഹദ്, കെ.ടി. ബാലകൃഷ്ണന്‍, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. വെള്ളരിമല വില്ളേജ് ഓഫിസ് ധര്‍ണയില്‍ എം. സുകുമാരന്‍, പി.എം. രാമന്‍, എ. ബാലചന്ദ്രന്‍, അബൂബക്കര്‍, കെ. മുഹമ്മദാലി, വി. യൂസഫ് എന്നിവര്‍ സംസാരിച്ചു. മൂപ്പൈനാട്, മുട്ടില്‍ സൗത്ത്, കല്‍പറ്റ, മാനന്തവാടി, തവിഞ്ഞാല്‍, കാഞ്ഞിരങ്ങാട് വില്ളേജ് ഓഫിസുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.