കുടിവെള്ളമില്ല; പിലാക്കാവ് കോളനിയില്‍ ദുരിതജീവിതം

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പിലാക്കാവ് കുറുമ കോളനിയിലെ കിണര്‍ വറ്റിയതോടെ കോളനിക്കാര്‍ ദുരിതത്തിലായി. പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ കിണര്‍ വേനല്‍ ആരംഭിച്ചപ്പോഴേക്കും പൂര്‍ണമായും വറ്റി. കിണറിന്‍െറ ആഴം കൂട്ടി വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല. വെള്ളം ലഭിക്കാതായതോടെ ദൂരസ്ഥലങ്ങിളില്‍നിന്നും തലച്ചുമടായാണ് കോളനിക്കാര്‍ വെള്ളം കൊണ്ടുവരുന്നത്. സമീപത്തെ അംഗന്‍വാടിയിലും കോളനിയിലെ കിണറ്റില്‍നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കിണര്‍ വറ്റിയതോടെ അംഗന്‍വാടി ടീച്ചര്‍ തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. കോളനിക്ക് സമീപത്ത് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയില്‍നിന്നുള്ള പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും രണ്ടുവര്‍ഷമായി ഇതുവഴിയും വെള്ളം എത്തുന്നില്ല. ജനുവരിയില്‍തന്നെ വെള്ളത്തിന് കടുത്ത ക്ഷാമം നേരിടേണ്ടി വന്നതോടെ വരും ദിവസങ്ങളില്‍ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കോളനിക്കാര്‍. ഈ സാഹചര്യത്തില്‍ കിണറിന്‍െറ ആഴം കൂട്ടിയോ പൈപ്പ് ലൈന്‍ വഴിയോ കുടിവെള്ളമത്തെിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.