പുല്‍പള്ളി: ഗ്രാമപഞ്ചായത്തിലെ പല സര്‍ക്കാര്‍ ഓഫിസുകളും വെള്ളമില്ലാതെ ദുരിതത്തില്‍. പുല്‍പള്ളി കൃഷിഭവന്‍, മൃഗാശുപത്രി, സാമൂഹിക ക്ഷേമ വകുപ്പ് ഓഫിസ്, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലാണ് വെള്ളമില്ലാത്തത്. ഇവയെല്ലാം പുല്‍പള്ളി പഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അടുത്തടുത്തായുള്ള ഈ ഓഫിസുകളിലേക്ക് വെള്ളം ഇതുവരെ ലഭിച്ചിരുന്നത് ഇവിടെയുള്ള കുഴല്‍ക്കിണറില്‍ നിന്നായിരുന്നു. സമീപകാലത്ത് കുഴല്‍ക്കിണറിലെ വെള്ളം വറ്റി. ഇതോടെ ജീവനക്കാര്‍ സമീപത്തുള്ള വീടുകളിലും മറ്റും പോയാണ് വെള്ളം കൊണ്ടുവരുന്നത്. മറ്റു കിണറുകളിലും വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ പല വീടുകളില്‍പോയി വെള്ളം കൊണ്ടുവരേണ്ട ഗതികേടിലുമാണ് ജീവനക്കാര്‍. ഈ ഓഫിസുകളിലേക്ക് വെള്ളമത്തെിക്കാനായി ചെറുപദ്ധതി ജലനിധിയെ ഏല്‍പിച്ചിരുന്നു. ഇതിനായി കുഴല്‍ക്കിണറും ടാങ്കുമെല്ലാം സ്ഥാപിച്ചെങ്കിലും തുടര്‍ പ്രവൃത്തികള്‍ ഉണ്ടായില്ല. ഇതാണ് ഇപ്പോഴത്തെ കുടിവെള്ള ക്ഷാമത്തിന് കാരണം. വരള്‍ച്ച കനത്തതോടെ മേഖലയിലെ ജലസ്രോതസ്സുകളെല്ലാം വറ്റിത്തുടങ്ങിയിരിക്കുന്നു. കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം അതിന് ആനുപാതികമായി നടക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.