പ​ന​മ​ര​ത്തെ കു​ന്നി​ടി​ക്ക​ൽ: റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ​ക്ക് മൗ​നം

പനമരം: പ്രദേശത്ത് കുന്നിടിച്ച് നിരത്തുന്നത് പതിവായിട്ടും റവന്യൂ അധികാരികൾ മൗനംതുടരുന്നതായി പരാതി. ഇടിച്ചുനിരത്തിയ പല ഭാഗത്തും ഇതിനോടകം കെട്ടിടം പണിയും നടന്നു. പനമരം–കൽപറ്റ റോഡിൽ നെല്ലാറാട്ട് കവലക്കും വാടോച്ചാലിനും ഇടയിൽ കുന്നിടിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഈ ഭാഗത്ത് പ്രദേശത്തിെൻറ കോലം തന്നെ മാറിയിരിക്കുകയാണ്. റവന്യൂ അധികാരികളുടെ ഒത്താശയോടെയാണ് ഇതു നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. പനമരം വില്ലേജ് ഓഫിസിലേക്കും മറ്റും ഇവിടെനിന്ന് കഷ്ടിച്ച് അര കിലോമീറ്ററേയുള്ളൂ. ചെറിയ രീതിയിലുള്ള നടപടികൾ അടുത്തിടെ പൊലീസിെൻറ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കുന്നിെൻറ ഉടമസ്ഥർ പലപ്പോഴും വൻകിടക്കാരാണ്. ഉദ്യോഗസ്ഥരുടെ മൗനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.