ആ​ദി​വാ​സി വീ​ടു​ണ്ടാ​ക്കാ​ൻ വെ​ണ്ണ​ക്ക​ല്ല്; നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ളേ​റെ

പുൽപള്ളി: ആദിവാസികൾക്കുള്ള വീടിെൻറ തറ നിർമിക്കുന്നത് വെണ്ണക്കല്ലുകൾ(മട്ടിക്കല്ല്) ഉപയോഗിച്ച്. ഇരുളം മരിയനാട് കാപ്പിത്തോട്ടത്തിൽ ആദിവാസി കുടുംബങ്ങൾക്കായി നിർമിക്കുന്ന വീടുപണിയിൽ ക്രമക്കേടുകളേറെ. ഇതിനെതിരെ ആദിവാസി കുടുംബങ്ങൾ രംഗത്തെത്തി. ൈട്രബൽ വകുപ്പിെൻറയും ബ്ലോക്ക് പഞ്ചായത്തിെൻറയും ഫണ്ടുകൾ ഉപയോഗിച്ച് നിർമിക്കുന്ന വീടുകളിലാണ് അപാകതകൾ. മുന്നൂറിലേറെ വീടുകളാണ് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമിക്കുന്നത്. കരാറുകാരാണ് ഭൂരിഭാഗം വീടുകളും നിർമിക്കുന്നത്. കൈകൊണ്ട് ശക്തിയായി അമർത്തിയാൽപോലും പൊടിഞ്ഞ് പോകുന്ന തരത്തിലുള്ള കല്ലുകളാണ് വീടുപണിക്കായി ചില കരാറുകാർ കൊണ്ടുവന്നിരിക്കുന്നത്. ഈ കല്ലുകൾ ഉപയോഗിച്ച് ചില വീടുകളുടെ അടിത്തറ നിർമാണം പൂർത്തീകരിച്ചിട്ടുമുണ്ട്. ചില കുടുംബങ്ങൾ സ്ഥലത്ത് ഇല്ലാത്ത ദിവസമാണ് തറയുടെ നിർമാണം പൂർത്തിയാക്കിയത്. സമീപത്തുള്ള വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു നിർമാണം. വീടുകളുടെ അടിത്തറ നിർമിക്കുമ്പോൾ റിങ് വാർക്കണമെന്ന നിർദേശവും അട്ടിമറിച്ചു. നിശ്ചിത അനുപാതത്തിലല്ല ഇത് നിർമിച്ചിരിക്കുന്നത്. കോളനിയിലെ ബൊമ്മൻ, കാളൻ, കാളി, കുള്ളൻ തുടങ്ങിയവരുടെയെല്ലാം വീടുകൾക്ക് ഗുണനിലവാരമില്ലാത്ത കല്ലാണ് ഇറക്കിയിരിക്കുന്നത്. കരാറുകാർ തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ടുവന്ന് പണികൾ വേഗത്തിൽ തീർക്കുകയായിരുന്നു. വീടുപണിയിലെ ക്രമക്കേടുകൾക്കെതിരെ അധികൃതർക്ക് കോളനിക്കാർ പരാതി നൽകിയിട്ടുണ്ട്. ഇതേതുടർന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് അധികൃതർ സ്ഥല പരിശോധന നടത്തി. ഗുണനിലവാരമില്ലാത്ത കല്ലുകൾ ഉപയോഗിച്ച് പണി അനുവദിക്കില്ലെന്ന് കോളനിക്കാർ ജനപ്രതിനിധികളോട് പറഞ്ഞു. ഒരു വീടിന് മൂന്നര ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ചില കുടുംബങ്ങൾ ആദ്യ ഗഡുവായ 48,000 രൂപ കരാറുകാർക്ക് കൊടുത്തു. വെണ്ണക്കല്ലുകൊണ്ട് വീടിെൻറ അടിത്തറ നിർമിച്ചവരും പണം കൈമാറിയവരിൽ ഉൾപ്പെടുന്നു. ഇത്തരം തറകളിൽ വീട് നിർമിച്ചാൽ വേഗത്തിൽ തകരും. 30 വർഷം കഴിഞ്ഞാൽ മാത്രമേ പുതിയ വീട് ലഭിക്കുകയുള്ളൂ. വീടുപണി സ്വന്തം നിലയിലാണ് നടത്തുന്നതെന്നാണ് രേഖകളിലുള്ളത്. ഇക്കാരണത്താൽ അന്വേഷണം വന്നാലും കരാറുകാർ രക്ഷപ്പെടുന്നു. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ ആദിവാസി വീടുകൾ പൂതാടി പഞ്ചായത്തിലാണ്. രാഷ്്ട്രീയ താൽപര്യങ്ങൾക്ക് വിധേയമായാണ് മരിയനാട് കാപ്പിത്തോട്ടത്തിൽ ആദിവാസി വീട് കച്ചവടം നടന്നതെന്നും ആരോപണമുണ്ട്. മികച്ച രീതിയിൽ വീടുകൾ നിർമിക്കുന്ന ട്രൈബൽ വെൽഫെയർ സൊസൈറ്റികളെ തഴഞ്ഞ് ബിനാമി കരാറുകാർക്ക് വീടു നിർമാണത്തിെൻറ ചുമതല ഏൽപിച്ചുകൊടുക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥ-രാഷ്ട്രീയ മാഫിയയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.