ജി​ല്ല​യി​ൽ ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​രി​പാ​ടി ആ​രം​ഭി​ക്കും -–എം.​എ​ൽ.​എ

കൽപറ്റ: ജില്ലയിലെ 15നും 50നും ഇടയിൽ പ്രായമുള്ള മുഴുവൻ ആദിവാസി വിഭാഗങ്ങളെയും വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരുന്നതിന് ജില്ലയിൽ ആദിവാസി സാക്ഷരത പരിപാടി ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി സി.കെ. ശശീന്ദ്രൻ എം.എൽ.എ. അതിനുള്ള തുക ഈ വർഷത്തെ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല സാക്ഷരത മിഷെൻറ ആഭിമുഖ്യത്തിൽ സമ്പൂർണ സാക്ഷരത പ്രഖ്യാപന ദിനാചരണത്തിെൻറ 26ാം വാർഷികം കൽപറ്റയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാസംഗമത്തിൽ ഒന്നാംസ്ഥാനം നേടിയ കൽപറ്റ ബ്ലോക്കിനും കായികോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ സുൽത്താൻ ബത്തേരി ബ്ലോക്കിനും എം.എൽ.എ േട്രാഫികൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുതിർന്ന പഠിതാവിനെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആദരിച്ചു. 2017ലെ അടിസ്ഥാന സാക്ഷരത പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത ്വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം അഡ്വ. ഒ.ആർ. രഘു, ഹയർസെക്കൻഡറി തുല്യത കോഴ്സ് കൺവീനർ ചന്ദ്രൻ കെനാത്തി, എ. മുരളീധരൻ, കെ. മിനിമോൾ, സ്റ്റാഫ് പ്രതിനിധികളായ എ.എസ്. ഗീത, പി.വി. ജാഫർ എന്നിവർ സംസാരിച്ചു. ജില്ല കോഓഡിനേറ്റർ പി.പി. സിറാജ് സ്വാഗതവും അസി. കോഓർഡിനേറ്റർ പി.എൻ. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.