എന്‍.സി.സി അക്കാദമി സ്ഥലം കൈമാറാന്‍ ധാരണ

മാനന്തവാടി: വയനാടിന് മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് അനുവദിച്ച എന്‍.സി.സി അക്കാദമിക്ക് മുമ്പ് അനുവദിച്ച സ്ഥലം കൈമാറാന്‍ ധാരണ. സ്ഥലം സന്ദര്‍ശിച്ചശേഷം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ എന്‍.സി.സി കേരള മേജര്‍ ജനറല്‍ ആര്‍.എസ്. മലാഗെ തഹസില്‍ദാര്‍ ഇ.പി. മേഴ്സിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഒക്ടോബര്‍ ആദ്യവാരം രേഖ കൈമാറാന്‍ തീരുമാനമായത്. ഈ സ്ഥലമെടുക്കുന്നത് അട്ടിമറിക്കാനുള്ള റിസോര്‍ട്ട് ലോബിയുടെ ശ്രമം പരാജയപ്പെടുന്നതോടെ സംസ്ഥാനത്തെ രണ്ടാമത്തെ എന്‍.സി.സി അക്കാദമി മക്കിമലയില്‍ യാഥാര്‍ഥ്യമാവും. മക്കിമലയിലെ മുനീശ്വരന്‍ കുന്നിലെ സര്‍വേ നമ്പര്‍ 68/1Bയില്‍പെട്ട രണ്ടേക്കര്‍ ഭൂമി എന്‍.സി.സിക്ക് അനുവദിച്ച് ഫെബ്രുവരി 22ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ ഉത്തരവിട്ടിരുന്നു. ഈ സ്ഥലം തിരുവനന്തപുരം എന്‍.സി.സി ഡയറക്ടറേറ്റില്‍നിന്നുള്ള ഉന്നതസംഘം പരിശോധിച്ച് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പ്രാരംഭ പ്രവര്‍ത്തനമെന്ന നിലക്ക് ഈ സ്ഥലത്തിന് ചുറ്റും ഫെന്‍സിങ് നടത്തുന്നതിനായി 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്ളാനും അക്കാദമി അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തു. സ്ഥലം വേലികെട്ടി തിരിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. റോപ് കൈ്ളമ്പിങ്, ഷൂട്ടിങ്, തുടങ്ങിയവക്കും എല്ലാവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് മുനീശ്വരന്‍ കുന്നില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനിടയിലാണ് റിസോര്‍ട്ട് ലോബിക്കുവേണ്ടി സംരക്ഷണ സമിതിയുടെ പേരില്‍ സബ് കലക്ടര്‍ക്ക് പരാതി ലഭിച്ചത്. സ്ഥലം അക്കാദമിക്ക് കൈമാറാനിരിക്കെ മുനീശ്വരന്‍കുന്ന് സംരക്ഷണ സമിതി എന്ന പേരില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ അനുയോജ്യമെന്ന് കണ്ടത്തെിയ സ്ഥലം ഒഴിവാക്കി പ്രിയദര്‍ശിനിയുടെ സ്ഥലം നല്‍കാന്‍ അധികൃതര്‍ നീക്കം തുടങ്ങിയിരുന്നു. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.