സുല്‍ത്താന്‍ ബത്തേരി: പൂതാടി ഗ്രാമപഞ്ചായത്തില്‍ ഭൂരിപക്ഷ തീരുമാനം അട്ടിമറിച്ച് അയോഗ്യനായ ആളെ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എന്‍ജിനീയറായി നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുന്‍ ഭരണ സമിതിയുടെ കാലത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നടപ്പാക്കിയതിന് പൂതാടി പഞ്ചായത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം തൊഴിലുറപ്പിനായി പത്ത് കോടി രൂപ ചെലവഴിക്കാനാണ് പദ്ധതിയുള്ളത്. നിലവിലുണ്ടായിരുന്ന അക്രഡിറ്റഡ് എന്‍ജിനീയറെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിട്ടു. തുടര്‍ന്ന് ഇന്‍റര്‍വ്യൂ നടത്തി പാര്‍ട്ടിപ്രവര്‍ത്തകനെ നിയമിക്കാനാണ് നീക്കം നടക്കുന്നത്. ആഗസ്റ്റ് എട്ടിന് നടത്തിയ ഇന്‍റര്‍വ്യൂവില്‍ ഇരുപതിലേറെപ്പേര്‍ പങ്കെടുത്തു. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത പ്രവര്‍ത്തന പരിചയവും ഉന്നത വിദ്യാഭ്യാസ യോഗ്യതയുമുള്ളവരെ തഴഞ്ഞ് ഡിപ്ളോമ യോഗ്യതയുള്ള ആളെ നിയമിക്കാനാണ് ഭരണ സമിതി ശ്രമിക്കുന്നത്. നാലുവര്‍ഷം മുമ്പ് പഞ്ചായത്തിലെ ഇതേ തസ്തികയില്‍നിന്ന് ഇയാളെ നീക്കം ചെയ്തതാണ്. യോഗ്യരായവരെ തഴഞ്ഞാണ് റിട്ടയര്‍മെന്‍റ് പ്രായം കഴിഞ്ഞ ആളെ നിയമിക്കുന്നത്. ആഗസ്റ്റ് 29ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ പങ്കെടുത്ത 21 പേരില്‍ 11 പേരും നിയമനം അംഗീകരിക്കില്ളെന്ന വിയോജനക്കുറിപ്പ് രേഖാമൂലം നല്‍കിയതാണ്. ഇന്‍റര്‍വ്യൂവിന്‍െറ മാനദണ്ഡങ്ങള്‍ ഭരണ സമിതിയില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം നേടിയതുമല്ല. വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും നിയമനം അംഗീകരിച്ചുവെന്നാണ് പഞ്ചായത്ത് മിനുട്സ് ബുക്കില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഇത് സത്യപ്രതിജ്ഞാലംഘനമാണ്. ഇതിനെതിരെ ഓംബുഡ്സ്മാന് പരാതി നല്‍കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. പി.എം. സുധാകരന്‍, ടി. നാരായണ്‍, വി.ആര്‍. പുഷ്പന്‍, മേഴ്സി സാബു, ജോര്‍ജ് പുല്‍പാറ, ഉണ്ണികൃഷ്ണന്‍, പ്രിയ മുരളീധരന്‍, ബിന്ദു സജീവ്, ലത മുകുന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.