കല്‍പറ്റ: വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സ്റ്റില്‍ കാമറക്ക് ഫീസ് ഈടാക്കുന്നത് അശാസ്ത്രീയമെന്ന് ആക്ഷേപം. അത്യാധുനിക മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു രൂപ പോലും കൊടുക്കേണ്ടതില്ലാത്ത ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ചെറിയ കാമറക്കുപോലും വന്‍ തുക നല്‍കേണ്ടി വരുന്നുവെന്ന് സഞ്ചാരികള്‍ പരാതിപ്പെടുന്നു. ആധുനിക മൊബൈല്‍ ഫോണ്‍ കാമറകളില്‍ പല സ്റ്റില്‍ കാമറകളേക്കാളും മികവുറ്റ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താമെന്നിരിക്കേ കൊച്ചു കാമറയുമായത്തെുന്നവരെ പിഴിയുന്നത് നീതിയല്ളെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ കാമറകള്‍ വരും മുമ്പുള്ളതാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കാമറകള്‍ക്കു ഫീസ് ഈടാക്കാനുള്ള തീരുമാനമെങ്കിലും കാലോചിതമായി അതില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയാറാകണമെന്നാണ് സഞ്ചാരികളുടെ വാദം. ഉയര്‍ന്ന മിഴിവോടെ പടമെടുക്കാന്‍ കഴിയുന്ന ഐഫോണുകളുള്ളവര്‍ ഫീസ് കൊടുക്കാതെ പടമെടുക്കുമ്പോള്‍ ഇടത്തരക്കാരില്‍നിന്നാണ് ഡി.ടി.പി.സി ചെറിയ കാമറകള്‍ക്ക് വലിയ തുക ഈടാക്കുന്നത്. ഇത് ചൂണ്ടിക്കാട്ടുമ്പോള്‍ അതൊന്നും തങ്ങള്‍ക്കറിയില്ളെന്നും നിങ്ങള്‍ കല്‍പറ്റ ഓഫിസില്‍ പോയി പരാതി പറഞ്ഞോളൂ എന്നുമാണ് കൗണ്ടറുകളിലുള്ളവരുടെ മറുപടി. പൂക്കോട് തടാകം, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം എന്നിവിടങ്ങളില്‍ സ്റ്റില്‍ കാമറക്ക് 20 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. എടക്കല്‍ ഗുഹയില്‍ ഇത് 30 രൂപയാണ്. സൂചിപ്പാറ വെള്ളച്ചാട്ടം, മുത്തങ്ങ വന്യജീവി സങ്കേതം, തോല്‍പ്പെട്ടി വന്യജീവി സങ്കേതം എന്നിവിടങ്ങളില്‍ 40 രൂപയാണ് ചാര്‍ജ്്. കാമറക്ക് കുറുവാ ദ്വീപില്‍ 50 രൂപയും മീന്‍മുട്ടി വെള്ളച്ചാട്ടം പകര്‍ത്താന്‍ 75 രൂപയും ഫീസ് നല്‍കണം. സാഹസിക വിനോദങ്ങളോടെ പുതുതായി തുറന്ന കര്‍ളാട് തടാകത്തില്‍ സ്റ്റില്‍ കാമറക്ക് 100 രൂപയാണ് ഫീസ്. ഇവിടെ വീഡിയോ കാമറക്ക് 250 രൂപ കൊടുക്കണം. കര്‍ളാടിലേക്ക് എന്‍ട്രി ഫീസ് 30 രൂപ മാത്രമുള്ള സ്ഥാനത്താണ് കാമറക്ക് ഇത്ര കനത്ത തുക ഈടാക്കുന്നത്. കാമറാ ഫീസിന്‍െറ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.