കല്‍പറ്റ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ ക്ളീന്‍ കല്‍പറ്റ പദ്ധതി തുടങ്ങും. പ്ളാസ്റ്റിക് നിരോധം നിലവില്‍വരുന്ന ഒക്ടോബര്‍ രണ്ടിന് 7.30ന് കല്‍പറ്റ കൊട്ടാരം അങ്കണത്തില്‍ ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ളബ്, സ്പോര്‍ട്സ് കൗണ്‍സില്‍, വെള്ളാരംകുന്ന് പൗരസമിതി, എന്‍.എസ്.എസ് സ്കൂള്‍ സ്കൗട്ട് യൂനിറ്റ്, കൊട്ടാരം ആനന്ദ് ഏജന്‍സീസ്, പത്മപ്രഭാ പൊതുഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ഉദ്ഘാടനത്തെ തുടര്‍ന്ന് ബൈപാസിലെയും ദേശീയപാതയില്‍ കൈനാട്ടി മുതല്‍ എസ്.കെ.എം.ജെ ഹൈസ്കൂള്‍ വരെയുമുള്ള പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യും. നഗരത്തിന്‍െറ വിവിധ ഭാഗങ്ങള്‍ പ്ളാസ്റ്റിക് മാലിന്യ വിമുക്തമാക്കും. പരിപാടിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ രണ്ടിന് കൊട്ടാരം അങ്കണത്തിലത്തെണം. ചന്ദ്ര വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഡി. രാജന്‍, പത്മപ്രഭാ ഗന്ഥാലയം പ്രസിഡന്‍റ് ടി.വി. രവീന്ദ്രന്‍, ജോ. സെക്രട്ടറി ഇ. ശേഖരന്‍, കെ.പി. രത്നാകരന്‍, ജി. വേണുഗോപാല്‍, റോട്ടറി ക്ളബ് സെക്രട്ടറി കെ.പി. സജീവ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.എസ്. ബാബു, കാര്‍ഷിക കടാശ്വാസ കമീഷന്‍ അംഗം കെ.കെ. ഹംസ, മുന്‍ കൗണ്‍സിലര്‍ കെ.ബി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.