സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയിട്ട് ഒമ്പത് മാസം കഴിഞ്ഞിട്ടും ഇതുവരെ ഭൂമി നല്‍കിയില്ല. കഴിഞ്ഞ ജനുവരിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കല്ലൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ ആറുപേര്‍ക്കാണ് പട്ടയം നല്‍കിയത്. പിന്നീട് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി 16 പേര്‍ക്ക് പട്ടയം നല്‍കി. എന്നാല്‍, പട്ടയം ലഭിച്ച 22 പേര്‍ക്കും ഇതുവരെ സ്ഥലം ലഭിച്ചില്ല. 2003ലാണ് മുത്തങ്ങയില്‍ ആദിവാസികള്‍ സ്ഥലം കൈയേറിയതും ഇതത്തേുടര്‍ന്ന് നടന്ന വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി വെടിയേറ്റും വിനോദ് കുമാര്‍ എന്ന പൊലീസുകാരന്‍ വെട്ടേറ്റും മരിച്ചത്. എ.കെ. ആന്‍റണി സര്‍ക്കാറിന്‍െറ കാലത്താണ് ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കല്ലൂരില്‍ നടത്തിയ പരിപാടിയില്‍ ജോഗിയുടെ മകന്‍ ശിവനും മുഖ്യമന്ത്രിയില്‍ നിന്ന് പട്ടയം കൈപ്പറ്റിയിരുന്നു. 283 പേര്‍ക്കാണ് ഒന്നാം ഘട്ടം ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. സമരത്തില്‍ പങ്കെടുത്ത 495 പേരുടെ കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കുന്നത്. ഒരേക്കര്‍ ഭൂമിയുടെ പട്ടയമാണ് നല്‍കിയത്. ബത്തേരി, മാനന്തവാടി താലൂക്കുകളിലാണ് ഇവര്‍ക്ക് സ്ഥലം കണ്ടത്തിയത്. സ്ഥലം അളന്നുനല്‍കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ കാര്യമായ നീക്കമൊന്നും ഉണ്ടായില്ല. 283 പേരുടെ കൈവശ രേഖയും കലക്ടറേറ്റില്‍ തയാറായിട്ടുണ്ട്. പട്ടയം ലഭിച്ചവര്‍ മുന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിനെ കാണുകയും സ്ഥലം അളന്നുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സെപ്റ്റംബര്‍ ഒമ്പതിന് മുമ്പായി സ്ഥലം അളന്ന് തിരിച്ചുനല്‍കുമെന്ന് കലക്ടര്‍ അന്ന് ഉറപ്പുനല്‍കി. സെപ്റ്റംബര്‍ അവസാനിക്കാറായിട്ടും ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായില്ല. സ്ഥലം നല്‍കാന്‍ അധികൃതര്‍ തയാറായില്ളെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കാനാണ് ആദിവാസികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.