പഞ്ചായത്ത് ഓഫിസ് അതിക്രമം: യു.ഡി.എഫിനെ തിരിഞ്ഞുകുത്തുന്നു

മേപ്പാടി: സെപ്റ്റംബര്‍ എട്ടിന് നടന്ന പോളി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പഞ്ചായത്ത് ഓഫിസ് അക്രമം യു.ഡി.എഫിന് തിരിച്ചടിയായി. നിരവധി പ്രവര്‍ത്തകരാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട കേസുകളില്‍ പ്രതികളായത്. ബക്രീദ്, ഓണം ആഘോഷദിനങ്ങള്‍ കഴിഞ്ഞാല്‍ പൊലീസ് അറസ്റ്റും നടപടികളും ഊര്‍ജിതമാകും. കോടതി അവധി കഴിഞ്ഞാലെ ജാമ്യാപേക്ഷ പോലും നല്‍കാന്‍ കഴിയൂ. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമമനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇത് ജാമ്യമില്ലാ വകുപ്പില്‍പെടും. പോളി തെരഞ്ഞെടുപ്പ് ദിനത്തില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിന്‍െറ പേരിലാണ് യു.ഡി.എഫ്, ബി.ജെ.പി എന്നിവര്‍ പ്രത്യേകം പ്രത്യേകം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കെ.എസ്.യു നേതാവ് ജഷീര്‍ പള്ളിവയലിന് ക്രൂരമായി മര്‍ദനമേറ്റതിനത്തെുടര്‍ന്ന് വലിയ പ്രതിഷേധവും ജനകീയ വികാരവും സി.പി.എമ്മിനെതിരായി രൂപപ്പെട്ടിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ സി.പി.എം നേതൃത്വം പരാജയപ്പെട്ടതാണ് സംഘര്‍ഷത്തിന് വഴിതെളിച്ചത് എന്ന ആക്ഷേപവുമുണ്ടായി. ഈ സംഭവം യു.ഡി.എഫിന് അനുകൂലമായ വികാരമുണ്ടാക്കി. എന്നാല്‍, ഹര്‍ത്താല്‍ ദിനത്തില്‍ പഞ്ചായത്ത് ഓഫിസിന് നേരെ ആക്രമണം നടത്തിയതോടെ ജനകീയാഭിപ്രായം എതിരായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.