പനമരം: ടൗണ്‍ നവീകരണ പദ്ധതിയും പനമരം ജലനിധിയും നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. 10 മാസമായി റോഡുകള്‍ കുത്തിപ്പൊളിച്ചും ഓടകളും നിലവിലെ കലുങ്കുകളും പൊളിച്ചും പുനര്‍നിര്‍മിക്കാതെയുമാണ് നാട്ടുകാരെ ദ്രോഹിക്കുന്നത്. മൂന്നുകോടി 30 ലക്ഷം രൂപ മുടക്കിയാണ് പി.ഡബ്ള്യു.ഡി പനമരം ടൗണ്‍ നവീകരിക്കുന്നത്. കഴിഞ്ഞ 2015 ഒക്ടോബറില്‍ തുടക്കംകുറിച്ച പദ്ധതി പല കാരണങ്ങള്‍കൊണ്ട് ഇഴഞ്ഞാണ് നീങ്ങുന്നത്. ആശുപത്രി ജങ്ഷനിലെ കലുങ്ക് പൊളിച്ച് പകുതിഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ട് നാലുമാസമായി. ഇതുവഴി വാഹനങ്ങള്‍ കടന്നുപോവാന്‍ കഴിയാതെ നിത്യേന അപകടങ്ങളില്‍പെടുകയാണ്. കഴിഞ്ഞദിവസം കൊടുവള്ളിയില്‍നിന്ന് വന്ന സ്വകാര്യ കാര്‍ അപകടത്തില്‍പെട്ടിരുന്നു. ഇതിന്ുപുറമെ ജലനിധിയുടെ പൈപ്പ് പൊട്ടി ടൗണിലൂടെ പല സ്ഥലങ്ങളിലും വെള്ളമൊഴുകുകയാണ്. ഇതുമൂലം ടൗണ്‍ ചളിയും പൊടിയും നിറഞ്ഞിരിക്കയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കയറിനില്‍ക്കാന്‍പോലും ഇടമില്ല പഴയ ടൗണിലെ നടവയല്‍ റോഡ്. ജങ്ഷനില്‍ വീതികുറഞ്ഞ ഭാഗത്ത് പുതുതായി നിര്‍മിക്കുന്ന ഓടയുടെ പണി പൂര്‍ത്തിയായാല്‍ നിലവിലെ റോഡില്‍നിന്ന് 75 സെന്‍റീ മീറ്റര്‍ റോഡാണ് വീതി കൂട്ടുക. സര്‍ക്കാര്‍ കോടികള്‍ മുടക്കിയും നാട്ടുകാര്‍ ദുരിതംപേറിയിട്ടും പഴയ സൗകര്യങ്ങളില്‍നിന്ന് വലിയ മാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയില്ളെന്നതറിഞ്ഞതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.