മേപ്പാടി: അടിസ്ഥാന സൗകര്യങ്ങളും ലൈസന്‍സുകളുമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ ഹൈകോടതി ഉത്തരവിട്ടു. മത്സ്യ, ചിക്കന്‍ സ്റ്റാളുകളാണ് 12 മുറികളുള്ള മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചുവരുന്നത്. 2014ല്‍ 24 ലക്ഷം രൂപ ചെലവഴിച്ച് ഉദ്ഘാടനം ചെയ്ത മാര്‍ക്കറ്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അംഗീകാരം ലഭിച്ചിരുന്നില്ല. മാലിന്യ സംസ്കരണത്തിന് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാരണത്താലായിരുന്നു അത്. ജില്ലാ ആരോഗ്യ വകുപ്പിന്‍െറ അംഗീകാരവും ഇക്കാരണത്താല്‍ ലഭിച്ചില്ല. വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്തിനും കഴിയാതെ വന്നു. ഇത് ചൂണ്ടിക്കാട്ടി മേപ്പാടി സ്വദേശികളായ എന്‍.ടി. മുജീബ്, കുഞ്ഞിമുഹമ്മദ് തോരപ്പ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. കോടതി ആവശ്യപ്പെട്ട സമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് 2016 ആഗസ്റ്റ് എട്ടിന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ വകുപ്പധികൃതര്‍ ആവശ്യമെങ്കില്‍ പൊലീസ് സഹായത്താടെ മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്. എന്നാല്‍, പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിരക്കിട്ട ശ്രമമാരംഭിച്ചിട്ടുണ്ട്. സെപ്റ്റിക്, മാലിന്യ ടാങ്കുകളടക്കം സ്ഥാപിച്ചു കഴിഞ്ഞു. ആറു ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുമുണ്ട്. ഇത് ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ വകുപ്പിന്‍െറ സര്‍ട്ടഫിക്കറ്റ് ലഭിച്ചുകഴിഞ്ഞതായും സൂചനയുണ്ട്. മാര്‍ക്കറ്റ് പൂട്ടേണ്ടി വന്നാല്‍ 15 ലക്ഷം രൂപയാണ് വാടകയിനത്തില്‍ പഞ്ചായത്തിന് നഷ്ടമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.