സുല്‍ത്താന്‍ ബത്തേരി:പ്രവര്‍ത്തനം തുടങ്ങി 40 വര്‍ഷമായിട്ടും ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് പട്ടയമില്ല. ലാന്‍ഡ് വാല്യു അടക്കാന്‍ പണമില്ലാത്തതിനാലാണ് പട്ടയമെടുക്കാന്‍ സാധിക്കാത്തത്. 1976ലാണ് ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്. 12 ഏക്കര്‍ റവന്യൂഭൂമിയില്‍ ജില്ലാ ഡിപ്പോയായാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സിവില്‍ സ്റ്റേഷനും മറ്റും സ്ഥലം നല്‍കിയതോടെ ഇത് ആറ് ഏക്കറായി കുറഞ്ഞു. ഈയിടെ ഡിപ്പോ പണയപ്പെടുത്തി വായ്പയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പട്ടയമില്ളെന്ന കാര്യം കെ.എസ്.ആര്‍.ടി.സി എം.ഡിപോലും അറിയുന്നത്. ഡിപ്പോയുടെ സ്ഥലത്ത് ഷോപ്പിങ് കോംപ്ളക്സ് തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെങ്കിലും പട്ടയമില്ലാത്തതിനത്തെുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പരാധീനതകള്‍ക്ക് നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഡിപ്പോ പിന്നീട് കല്‍പറ്റയിലേക്ക് മാറ്റുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി. നൂറിലധികം സര്‍വിസുകള്‍ നടത്തുന്നുണ്ടെങ്കിലും ഇതൊന്നും കാര്യക്ഷമമല്ളെന്നാണ് യാത്രക്കാരുടെ അഭിപ്രായം. 52 ലക്ഷത്തോളം രൂപ ലാന്‍ഡ് വാല്യു ആയി അടക്കേണ്ടതുണ്ട്. അതേസമയം, സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഈ തുക കുറക്കാന്‍ സാധിക്കും. എന്നാല്‍, കെ.എസ്.ആര്‍.ടി.സി അധികൃതരുടെ ഭാഗത്തുനിന്ന് ഇതിനുള്ള നീക്കമൊന്നും നടക്കുന്നില്ളെന്ന് പല കോണുകളില്‍നിന്നും ആക്ഷേപമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.