സുല്‍ത്താന്‍ ബത്തേരി: സെപ്റ്റംബര്‍ അഞ്ചിനുമുമ്പ് പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനം പാഴായി. പല പഞ്ചായത്തുകളിലും ഭൂരിഭാഗം ആളുകള്‍ക്കും പെന്‍ഷന്‍ കിട്ടിയില്ല. കുടിശ്ശികയും ഒരുമാസത്തെ പെന്‍ഷന്‍ മുന്‍കൂറായും വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ചിലര്‍ക്ക് കുടിശ്ശികയടക്കം 15,000 രൂപവരെ കിട്ടാനുണ്ട്. ഓണവും ബക്രീദും അടുത്തദിവസങ്ങളില്‍ വരുന്നതിനാല്‍ പെന്‍ഷന്‍ തുക ലഭിക്കുമെന്ന വാര്‍ത്ത സാധാരണക്കാരില്‍ ഏറെ പ്രതീക്ഷനല്‍കിയിരുന്നു. അതേസമയം, പെന്‍ഷന്‍ വിതരണത്തിന്‍െറ കാര്യത്തിലെ അവ്യക്തത ഇനിയും നീക്കാനായില്ല. ഇതോടെ സാധാരണക്കാര്‍ വട്ടം കറങ്ങുകയാണ്. പോസ്റ്റ് ഓഫിസ് വഴിയും ബാങ്ക് വഴിയുമാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ പെന്‍ഷന്‍ തുക വീടുകളിലത്തെിക്കുമെന്നാണ് അറിയിച്ചത്. പെന്‍ഷന്‍ വിതരണത്തിന് അതത് പഞ്ചായത്തുകളിലെ സഹകരണബാങ്കുകളെയാണ് ചുമതലപ്പെടുത്തിയത്. പല പഞ്ചായത്തുകളിലും സഹകരണ ബാങ്കുകള്‍ ഇല്ലാത്തതും വിതരണത്തെ അവതാളത്തിലാക്കി. ബത്തേരി മുനിസിപ്പാലിറ്റി, നെന്മേനി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് ഒരു ബാങ്ക് തന്നെയാണ്. ബത്തേരി മുനിസിപ്പാലിറ്റിയില്‍ മാത്രം 4376 പേര്‍ പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ട്. ഇതില്‍ 2028 പേര്‍ക്ക് വീടുകളില്‍ പണം എത്തിക്കുകയാണ് ചെയ്യുന്നത്. 1985 പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്. ഓരോ ബാങ്കിലും രണ്ടോ മൂന്നോ പേര്‍ മാത്രമാണ് പെന്‍ഷന്‍ വിതരണം ചെയ്യാനുള്ളത്. സമയബന്ധിതമായി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ചില ബാങ്കുകളുടെ ഡയറക്ടര്‍മാര്‍ വരെ രംഗത്തിറങ്ങി. എന്നാല്‍, ഓണത്തിനുമുമ്പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ബാങ്ക് അക്കൗണ്ടിലേക്കാണോ, നേരിട്ട് കൈയിലേക്കാണോ പണമത്തെുന്നതെന്ന് ഉപയോക്താവിന് അറിയാത്ത അവസ്ഥയാണ്. ഏതുരീതിയിലാണ് പെന്‍ഷന്‍ ലഭിക്കേണ്ടതെന്ന് ഉപയോക്താക്കള്‍ തെരഞ്ഞെടുത്തതിന്‍െറ അടിസ്ഥനത്തിലാണ് വിതരണം നടത്തുന്നത്. പെന്‍ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ശനിയാഴ്ച വൈകീട്ട് വരെ ഓഫിസുകള്‍ കയറിയിറങ്ങി നിരാശരായി മടങ്ങിയവര്‍ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.