കല്‍പറ്റ: ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 101 അബ്കാരി കേസുകളും 12 മയക്കുമരുന്നു കേസുകളും 265 പുകയിലജന്യ ഉല്‍പന്നങ്ങള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിനെതിരെയുള്ള കേസുകളുമെടുത്തെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. 124 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 50 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, ഒമ്പതു ലിറ്റര്‍ അരിഷ്ടം, 115 ലിറ്റര്‍ വാഷ്, 10 ലിറ്റര്‍ കള്ള്, 22 ആംപ്യൂളുകള്‍, 1.8 കിലോഗ്രാം കഞ്ചാവ്, 193 കിലോഗ്രാം പുകയിലജന്യ ഉല്‍പന്നങ്ങള്‍, നാലു വാഹനങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിശോധന തുടരും. വളരെ ചെറിയ അളവില്‍ മദ്യം കടത്തിയാലും കര്‍ശന നടപടി സ്വീകരിക്കും. വ്യാഴാഴ്ച കര്‍ണാടകയില്‍ മാത്രം വില്‍പനാധികാരമുള്ള 720 മി.ലിറ്റര്‍ വിദേശമദ്യവുമായി പിടികൂടിയ രണ്ടു പേരെ റിമാന്‍ഡ് ചെയ്തു. റെയ്ഡുകളും പരിശോധനകളും കര്‍ശനമാക്കുന്നതിന് പുതുതായി അനുവദിക്കപ്പെട്ട ആറു വാഹനങ്ങള്‍ 24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തും. ലൈസന്‍സ് ചെയ്ത മദ്യവില്‍പനശാലകളില്‍ നിന്നല്ലാതെയുള്ള അനധികൃത, വ്യാജമദ്യങ്ങള്‍ കൈവശംവെക്കാനോ ഉപയോഗിക്കാനോ പാടില്ളെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍ കര്‍ശനമായി തടയുന്നതിന് എക്സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതിന്‍െറ ഭാഗമായി മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്സൈസ് ഡിവിഷന്‍ ഓഫിസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. വ്യാജമദ്യത്തിന്‍െറ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936-248850 എന്ന നമ്പറിലോ താഴെ പറയുന്ന ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലേക്കോ വിളിച്ചറിയിക്കാവുന്നതാണെന്ന് വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.