സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് ഭരിക്കുന്ന അര്‍ബന്‍ ബാങ്ക്, ഗ്രാമവികസന ബാങ്ക് എന്നിവക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും ധര്‍ണയും നടത്തി. നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് പ്രകടനത്തിലേക്കും ധര്‍ണയിലേക്കും എത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലാവുകയാണ്. അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് പ്രഫ. കെ.പി. തോമസ്, കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്‍റ് കെ.കെ. ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രകടനം നടത്തിയത്. ഗ്രാമവികസന ബാങ്കുമായി ബന്ധപ്പെട്ട് വളരെ മുമ്പുതന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെയാണ് അര്‍ബന്‍ ബാങ്കിലേക്ക് നിയമനം നടത്തിയത്. ഇവിടെയും വന്‍ അഴിമതിയാണ് നടന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. നിരവധി പരാതികള്‍ എത്തിയതോടെ കെ.പി.സി.സി, മരിയാപുരം ശ്രീകുമാറിനെ അന്വേഷണത്തിന് നിയമിച്ചു. ബാങ്കുകള്‍ക്കെതിരായാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെ പ്രതിരോധിക്കുന്നതിനായി ഇരു ബാങ്ക് പ്രസിഡന്‍റുമാരും രംഗത്തത്തെി. കെ.പി.സി.സിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്നായിരുന്നു കെ.പി. തോമസിന്‍െറ പ്രസ്താവന. ഇതേതുടര്‍ന്നാണ്് യൂത്ത് കോണ്‍ഗ്രസ് സമരരംഗത്തത്തെിയത്. എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചാണ് ബത്തേരിയിലെ എല്ലാ ബാങ്കുകളും ഭരിക്കുന്നതെന്നും നേതാക്കന്മാരുടെ മക്കള്‍ മാത്രമാണ് ബാങ്കില്‍ ജോലി ചെയ്യുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് വൈ. രഞ്ജിത് അധ്യക്ഷത വഹിച്ചു. സഫീര്‍ പഴേരി, എം.കെ. ഇന്ദ്രജിത്ത്, ഷാജി ചുള്ളിയോട്, കുന്നത്ത് അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.